ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും പരീക്ഷണ ഘട്ടത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ ട്രെയിൻ യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും പരീക്ഷണ ഘട്ടത്തിലേക്ക് കടന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 50ഓളം അമൃത് ഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

‘സ്ലീപ്പറും (വന്ദേ ഭാരത്) വന്ദേ മെട്രോയും പരീക്ഷണ ഘട്ടത്തലേക്ക് പ്രവേശിച്ചു. ആഴ്ചയിൽ അല്ലെങ്കിൽ പത്ത് ദിവസത്തിൽ ഒരു വന്ദേഭാരത് എന്ന നിലയിലേക്ക് നിർമ്മാണം എത്തിയിട്ടുണ്ട്. 50 അമൃത് ഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു.

അവയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇവ പൂർണമായും നോൺ എസി ട്രെയിനുകളാണ്. 22 കോച്ചുകളിൽ 11 എണ്ണം സ്ലീപ്പർ, 11 എണ്ണം ജനറൽ എന്നിങ്ങനെയാണ്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, ഈ ട്രെയിനുകൾക്കെല്ലാം യാത്രക്കാർക്ക് മികച്ച സേവനവും സൗകര്യവും പ്രദാനം ചെയ്യുന്ന പുതിയ രൂപകൽപ്പനയിലാണ് നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അമൃത് ഭാരത് എക്സ്പ്രസുകൾ ആരംഭിച്ചത്.

എന്നാൽ വന്ദേഭാരത് എക്സ്പ്രസുകൾ 2019 മുതൽ ഇന്ത്യൻ റെയിൽവെയുടെ കീഴിൽ പ്രവർത്തിക്കുന്നു. ജൂലായ് 19 വരെയുള്ള കണക്കുകൾ പ്രകാരം, വന്ദേ ഭാരത് 102 സർവീസുകൾ ഇന്ത്യൻ റെയിൽവേയിൽ ഉടനീളം ഓടുന്നുണ്ട്.

എയർകണ്ടീഷൻ ചെയ്യാത്ത കോച്ചുകളുള്ള ഒരു എൽഎച്ച്ബി പുഷ് പുൾ ട്രെയിനാണ് അമൃത് ഭാരത് ട്രെയിൻ. മികച്ച ആക്സിലറേഷനായി ഇതിന് രണ്ട് അറ്റത്തും ലോക്കോകളുണ്ട്.

യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് അമൃത് ഭാരത് എക്സ്പ്രസുകൾ അവതരിപ്പിച്ചത്. മികച്ച സീറ്റുകൾ, മികച്ച ലഗേജ് റാക്ക്, അനുയോജ്യമായ മൊബൈൽ ഹോൾഡറുള്ള ചാർജിംഗ് പോയിന്റ്, എൽഇഡി ലൈറ്റുകൾ, സിസിടിവി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, രാജ്യത്ത് പുതിയതായി അവതരിപ്പിച്ച അമൃത് ഭാരത് എക്സ്പ്രസുകൾ കേരളത്തിലെ പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

കേരളത്തിന് കൂടുതൽ വന്ദേഭാരത് എക്സ്പ്രസുകൾ ഉടൻ ലഭിക്കുമെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.

X
Top