Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലായിൽ

മുംബൈ: നഗരങ്ങളിലെ ലോക്കൽ ട്രെയിനുകൾക്കുപകരം വരുന്ന വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം അടുത്ത ജൂലായിൽ തുടങ്ങുമെന്ന് റെയിൽവേ. ഇവയുടെ സർവീസുകൾ ഉടൻ ആരംഭിക്കും.

പുതിയ ഒട്ടേറെ പ്രത്യേകതകളോടെയാണ് വന്ദേ മെട്രോ വരുന്നതെന്നും നഗരത്തിലെ യാത്രക്കാർക്ക് ഇത് പുതിയൊരനുഭവമാകുമെന്നും അധികൃതർ അറിയിച്ചു.

പെട്ടെന്ന് വേഗംകൂട്ടാനും കുറയ്ക്കാനുമുള്ള കഴിവ് യാത്രാ സമയത്തിൽ ഏറെ ലാഭമുണ്ടാക്കും. ലോക്കൽ ട്രെയിനുകളിൽനിന്ന് വ്യത്യസ്തമായി താനേ അടയുന്ന വാതിലുകളാകും ഇതിനുണ്ടാവുക.

നാലു കോച്ചുകൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് എന്ന രീതിയിൽ 12 കോച്ചുകളായിരിക്കും ഒരു വന്ദേ മെട്രോ റേക്കിൽ ഉണ്ടാവുക. യാത്രക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ ഇത് 16 കോച്ചായി വർധിപ്പിക്കാനും കഴിയും.

ആദ്യം പുറത്തിറക്കുക 12 കോച്ചുകളുള്ള വണ്ടികളാകും.

വന്ദേ മെട്രോ ആദ്യം ഏത് നഗരത്തിലാകും ഓടുകയെന്നത് തീരുമാനിച്ചിട്ടില്ല.

X
Top