Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ലൈറ്റിംഗ് ബിസിനസ്സിന്റെ വിൽപ്പന പൂർത്തിയാക്കി വറോക്ക് എഞ്ചിനീയറിംഗ്

മുംബൈ: കമ്പനിയുടെ അമേരിക്കയിലും യൂറോപ്പിലുമുള്ള 4-വീലർ ലൈറ്റിംഗ് ബിസിനസ്സിന്റെ വിറ്റഴിക്കൽ പൂർത്തിയാക്കി വറോക്ക് എഞ്ചിനീയറിംഗ്. 2022 ഒക്‌ടോബർ 06 ന് ഇടപാട് പൂർത്തിയാക്കിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. അതേസമയം വെള്ളിയാഴ്‌ച കമ്പനിയുടെ ഓഹരികൾ 7.13 ശതമാനത്തിന്റെ നഷ്ടത്തിൽ 314.60 രൂപയിലെത്തി.

ഫ്രാൻസിലെ പ്ലാസ്റ്റിക് ഒമ്നിയം എസ്ഇ കമ്പനിയ്ക്കും അതിന്റെ അനുബന്ധ കമ്പനികൾക്കുമാണ് വറോക്ക് എഞ്ചിനീയറിംഗ് 4-വീലർ ലൈറ്റിംഗ് ബിസിനസ്സ് വിറ്റത്. കൂടാതെ ഈ ഇടപാടിലൂടെ കമ്പനി അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയിലെ 100 ശതമാനം ഓഹരികളും വിറ്റു.

നിർദിഷ്ട ഇടപാടിന് ശേഷം കമ്പനിയുടെ ഇന്ത്യയിലെ ലൈറ്റിംഗ് ബിസിനസ്സ് വിഎൽ ലൈറ്റിംഗ് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കീഴിൽ പ്രവർത്തിക്കും. വറോക്ക് എഞ്ചിനീയറിംഗിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് വിഎൽ ലൈറ്റിംഗ് സൊല്യൂഷൻസ്.

ഹൈടെക് ഓട്ടോമോട്ടീവ് ഘടകങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രമുഖ കമ്പനിയാണ് വറോക്ക് എഞ്ചിനീയറിംഗ്. ഇത് ഇന്റലിജന്റ് എക്സ്റ്റീരിയർ ലൈറ്റിംഗ് സിസ്റ്റങ്ങൾ, പവർട്രെയിനുകൾ, ഇലക്ട്രിക്കൽ-ഇലക്‌ട്രോണിക്‌സ്, ബോഡി, ഷാസി ഭാഗങ്ങൾ എന്നിവ നിർമ്മിക്കുന്നു.

X
Top