ന്യൂഡല്‍ഹി: വരുണ്‍ ബിവറേജസ് ഓഹരി വില ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ മള്‍ട്ടിബാഗര്‍ വരുമാനം നേടിയ ഏക നിഫ്റ്റി എഫ്എംസിജി ഓഹരിയാണ് കമ്പനിയുടേത്.സുസ്ഥിരമായ വരുമാന വളര്‍ച്ചാ നവീകരണം, ബിവറേജസ് വ്യവസായത്തിലെ കുത്തക സ്ഥാനങ്ങള്‍, വിതരണ പരിധിയുടെ വിപുലീകരണം, നടപ്പാക്കല്‍ കഴിവുകള്‍ എന്നിവയാണ് നേട്ടത്തിന് കാരണം.
കോടക് സെക്യൂരിറ്റീസ് ഓഹരിയുടെ ലക്ഷ്യവില 875 രൂപയായി ഉയര്‍ത്തി. അതേസമയം റേറ്റിംഗ് വാങ്ങുക എന്നതില്‍ നിന്നും വര്‍ദ്ധിപ്പിക്കുക എന്നതാക്കി മാറ്റിയിട്ടുണ്ട്. ഷെയര്‍ഖാന്‍ ഓഹരിയില്‍ 21 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഒരു വര്‍ഷത്തില്‍ ഓഹരി ലക്ഷ്യത്തിലെത്തും. യുഎസിന് പുറത്തുള്ള പെപ്സികോയുടെ രണ്ടാമത്തെ വലിയ ഫ്രാഞ്ചൈസിയാണ് വരുണ്‍ ബീവറേജസ്.429 കോടി രൂപയാണ് നാലാംപാദത്തില്‍ നേടിയ വരുമാനം.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 69 ശതമാനം കൂടുതല്‍.വരുമാനം 38 ശതമാനം ഉയര്‍ന്ന് 2867.4 കോടി രൂപയിലെത്തി. കമ്പനി ഓഹരി കഴിഞ്ഞ ഒരു മാസത്തില്‍ 17 ശതമാനം ഉയര്‍ന്നു.
3 മാസത്തെ നേട്ടം 25 ശതമാനവും 6 മാസത്തേത് 25 ശതമാനവും 2 വര്‍ഷത്തേത് 261 ശതമാനവും 3 വര്‍ഷത്തേത് 504 ശതമാനവുമാണ്. പെപ്‌സി, സെവന്‍-അപ്പ്, മൗണ്ടന്‍ ഡ്യൂ, ട്രോപ്പിക്കാന സ്ലൈസ്, ക്വാക്കര്‍ ഓക്ക്് മില്‍ക്ക്, അക്വാഫിന തുടങ്ങി പതിനഞ്ചിലധികം ഉത്പന്നങ്ങള്‍ വരുണ്‍ ബിവ്‌റേജസ് പെപ്‌സിയ്ക്കായി പുറത്തിറക്കുന്നു.