ഇന്ത്യയിൽ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍വിഴിഞ്ഞം തുറമുഖം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രംഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളുടെ ഉല്‍പ്പാദനം 4 വർഷത്തെ താഴ്ന്ന നിലയിൽസൗജന്യമായി ആധാർ പുതുക്കാനുള്ള തിയ്യതി നീട്ടി നൽകികേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറി: മുഖ്യമന്ത്രി

വിസി ഫണ്ടിംഗ് 300 ബില്യണ്‍ ഡോളര്‍ കടക്കും

വിസി ഫണ്ടിംഗ് 300 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്. 2030ഓടെ ഇന്ത്യയില്‍ 300-ലധികം യൂണികോണുകള്‍ ഉണ്ടാകുമെന്നും സൂചന.

വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ കലാരി ക്യാപിറ്റലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2015ലെ 10.9 ബില്യണ്‍ ഡോളര്‍ വെഞ്ച്വര്‍ ഫണ്ടിംഗില്‍ നിന്നാണ് ഈ വളര്‍ച്ച പ്രവചിച്ചിരിക്കുന്നത്.

ആദ്യത്തെ 50 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗില്‍ എത്താന്‍ ആറ് വര്‍ഷമെടുത്തപ്പോള്‍ അടുത്ത 50 ബില്യണ്‍ ഡോളര്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ നേടിയെടുത്തു. 2024-ല്‍ ആറ് പുതിയ യൂണികോണുകള്‍ ഇന്ത്യയില്‍ നിലവില്‍ വന്നു.

കഴിഞ്ഞ ദശകത്തില്‍ വെഞ്ച്വര്‍ ഫണ്ടിംഗ് 11 മടങ്ങ് വര്‍ധിച്ചു, 2024-ല്‍, മറ്റ് ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഫണ്ടിംഗ് ശക്തമായി തിരിച്ചുവന്നു.

2024 ലെ മൂന്നാം പാദത്തില്‍, കഴിഞ്ഞ ഏഴ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഫണ്ടിംഗ് കണ്ടു. 2030ഓടെ ഇന്ത്യയില്‍ 300-ലധികം യൂണികോണുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍, പുതിയ യുണികോണുകള്‍ സൃഷ്ടിച്ചതിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെ പിന്തള്ളി.

X
Top