ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വേദാന്തയുടെ അലുമിനിയം ഉൽപ്പാദനത്തിൽ വർധന

മുംബൈ: കഴിഞ്ഞ സെപ്‌റ്റംബർ പാദത്തിൽ കമ്പനിയുടെ അലുമിനിയം ഉൽപ്പാദനം 2 ശതമാനം വർധിച്ച് 5,84,000 ടണ്ണായി ഉയർന്നതായി വേദാന്ത അറിയിച്ചു. സമാനമായി രണ്ടാം പാദത്തിലെ സിങ്ക് ഉൽപ്പാദനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 2,48,000 ടണ്ണിൽ നിന്ന് 3% ഉയർന്ന് 2,55,000 ടണ്ണായി വർധിച്ചു.

മികച്ച ഗ്രേഡുകളും മെച്ചപ്പെട്ട മിൽ വീണ്ടെടുക്കലുകളുമാണ് പ്രകടനത്തെ നയിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 507,000 ടണ്ണിന്റെ ഉൽപ്പാദനമാണ് കമ്പനി രേഖപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയിലെ ഗാംസ്‌ബെർഗ് ഖനിയിലെ ശേഷി വിപുലീകരണത്തിന് അനുസൃതമായി വേദാന്തതയുടെ മൊത്തത്തിലുള്ള അന്താരാഷ്ട്ര സിങ്ക് ഉൽപ്പാദനം 35 ശതമാനം വർധിച്ച് 74,000 ടൺ ആയതായി കമ്പനി അറിയിച്ചു. അതേസമയം എണ്ണ, വാതക വിഭാഗത്തിലെ കമ്പനിയുടെ മൊത്തത്തിലുള്ള ശരാശരി പ്രവർത്തന ഉൽപ്പാദനം 15% ഇടിഞ്ഞ് 140,471 ബിഎപിഡി ആയി കുറഞ്ഞു.

എന്നാൽ സ്ഥാപനത്തിന്റെ ഫിനിഷ്ഡ് സ്റ്റീൽ ഉൽപ്പാദനം 11 ശതമാനം വർധിച്ച് 3,25,000 ടണ്ണിലെത്തി. മുൻവർഷത്തെ പാദത്തിൽ ഇത് 2,93,000 ടണ്ണായിരുന്നു. വേദാന്ത റിസോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത, ഓയിൽ ആൻഡ് ഗ്യാസ്, സിങ്ക്, ലെഡ്, സിൽവർ, കോപ്പർ, ഇരുമ്പയിര്, സ്റ്റീൽ, അലുമിനിയം, പവർ എന്നിവയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ പ്രമുഖ എണ്ണ, വാതക, ലോഹ കമ്പനികളിലൊന്നാണ്.

വേദാന്തയുടെ ഓഹരികൾ ബിഎസ്ഇയിൽ 1.92 ശതമാനം ഉയർന്ന് 273.45 രൂപയിലെത്തി.

X
Top