
വമ്പൻ ബിസിനസ് വിപുലീകരണ പദ്ധതിയുമായി വേദാന്ത. വിവിധ വിഭാഗങ്ങളിലുടനീളം പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് വേദാന്തഗ്രൂപ്പ് മേധാവി അനിൽ അഗർവാൾ വ്യക്തമാക്കി. എച്ച്ടി ലീഡർഷിപ്പ് സമ്മിറ്റിൽ ആണ് വേദാന്ത ചെയർമാൻ വിവിധ മേഖലകളിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്.
500,000 ബാരൽ എണ്ണ ഉൽപ്പാദനവും വാതക ഉൽപ്പാദനവും കമ്പനി ലക്ഷ്യമിടുന്നു. തൂത്തുക്കുടി കോപ്പർ പ്ലാൻ്റ് അടച്ചുപൂട്ടിയത് കമ്പനിക്ക് തിരിച്ചടിയായതായി അഗർവാൾ സമ്മതിച്ചു. എന്നാൽ ഹിന്ദുസ്ഥാൻ സിങ്കിൻ്റെ ഉൽപ്പാദനം ഇരട്ടിയാക്കുകാണ് ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ, അലുമിനിയം ഉൽപ്പാദനം വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
അസംസ്‌കൃത എണ്ണയും സിങ്കും ഉൾപ്പെടെ വിവിധ മേഖലകളിൽ കമ്പനി ഉൽപ്പാദനം വർധിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കോപ്പർ പ്ലാൻ്റ് അടച്ചുപൂട്ടിയത് ഒരു ബിസിനസുകാരനെന്ന നിലയിൽ തൻ്റെ ചെറിയ പരാജയങ്ങളിലൊന്നായിരുന്നെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ചെറിയ പരാജയങ്ങളിലൊന്നാണ് തൂത്തുക്കുടി എന്നും പരാജയങ്ങൾ ഒടുവിൽ വിജയം നൽകുമെന്നും അഗർവാൾ പറഞ്ഞു.
അടുത്ത് തന്നെ വേദാന്ത അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്കിൻ്റെ ഉൽപ്പാദനം ഇരട്ടിയാക്കാൻ ഒരുങ്ങുകയാണ്. കെയിൻ ഓയിൽ ആൻഡ് ഗ്യാസിൽ എണ്ണ ഉൽപ്പാദനം പ്രതിദിനം 3 ലക്ഷം ബാരൽ വർധിപ്പിക്കുകയാണ് ലക്ഷ്യം. അലുമിനിയം സ്മെൽറ്ററിൻ്റെ ശേഷിയും ഉയർത്തും. 30 ലക്ഷം ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യം.
അനിൽ അഗർവാളിൻ്റെ മകൾ പ്രിയ അഗർവാൾ ഹെബ്ബാർ ബിസിനസിൽ അദ്ദേഹത്തിൻ്റെ പിൻഗാമിയാകുമെന്ന് സൂചന നൽകിയിട്ടുണ്ട്.
അനിൽ അഗർവാളിൻ്റെ ബിസിനസ് മകൻ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും ഞങ്ങൾ പുതിയതായി സ്ഥാപിക്കുന്ന സ്ഥാപനം 500 വർഷത്തേക്ക് നിലനിൽക്കുമെന്നാണ് കരുതെന്നും അനിൽ അഗർവാൾ സൂചിപ്പിക്കുന്നു.
വേദാന്ത ഓഹരികൾ മുന്നേറുമോ?
വേദാന്ത ലിമിറ്റഡിൻ്റെ രണ്ടാം പാദത്തിലെ ഫലങ്ങൾ വേദാന്തയുടെ വളർച്ചാ പ്രവചനങ്ങളെ മറികടന്നിരുന്നു. 11 ശതമാനമാണ് മുന്നേറ്റം. അലൂമിനിയം, സിങ്ക്, ഓയിൽആൻഡ് ഗ്യാസ് എന്നിവയുടെ വരുമാനത്തിൽ കമ്പനി നേട്ടമുണ്ടാക്കി.
അതേസമയം ഇരുമ്പയിര്, പവർ, ചെമ്പ് ബിസിനസ് കാര്യമായ നേട്ടമുണ്ടാക്കിയില്ല. 2025 മാർച്ചോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ചില പ്രോജക്റ്റുകൾ അവസാന ഘട്ടത്തിലാണ്.
ഇപ്പോൾ ബ്രോക്കറേജ് സ്ഥാപനമായ. എംകെ ഗ്ലോബൽ ഓഹരിയിൽ ബൈ റേറ്റിങ് നൽകിയിട്ടുണ്ട്. 600 രൂപയാണ് നൽകിയിരിക്കുന്ന ടാർഗറ്റ് വില. ഇപ്പോൾ 434 രൂപയാണ് ഓഹരി വില.