Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അര്‍ദ്ധചാലക പ്ലാന്റ് സ്ഥാപനം: സാങ്കേതിക പങ്കാളിയെ തേടി വേദാന്ത

ഗാന്ധിനഗര്‍: സെമി കണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ലോകോത്തര സാങ്കേതിക പങ്കാളിയെ കണ്ടെത്തിയിട്ടുണ്ടെന്നും അവരുമായി സഹകരിക്കാനുള്ള പ്രക്രിയയിലാണെന്നും വേദാന്തയുടെ ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍.അര്‍ദ്ധചാലകങ്ങള്‍ നിര്‍മ്മിക്കാന്‍ വേദാന്ത പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. അതിനായി ഫാബ്രിക്കേഷന്‍ ഫെസിലിറ്റി ഉടന്‍ സ്ഥാപിക്കും.

ജപ്പാന്‍, കൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭ്യമായെന്നും അഗര്‍വാള്‍ പറഞ്ഞു. 100 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അര്‍ദ്ധചാലകവും ഡിസ്‌പ്ലേ ഫാബുകളും ഗുജറാത്തിലെ ധോലേറ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് റീജിയണില്‍ നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വേദാന്ത ഗ്രൂപ്പ് വ്യക്തമാക്കി.

വേദാന്തയുമായി ചേര്‍ന്നുള്ള 19.5 ബില്യണ്‍ ഡോളര്‍ ചിപ്പ് നിര്‍മ്മാണ സംയുക്ത സംരംഭത്തില്‍ നിന്നും തായ് വാനീസ് കമ്പനി ഫോക്‌സ്‌കോണ്‍ പിന്മാറിയിരുന്നു. തുടര്‍ന്നാണ് വേദാന്ത മറ്റ് ഗ്രൂപ്പുകളുമായി സഹകരണത്തിന് ശ്രമിക്കുന്നത്. അര്‍ദ്ധചാലക ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിചെലിന്റെ 50 ശതമാനം പരിഷ്‌ക്കരിച്ച ‘സെമികോണ്‍ ഇന്ത്യ പ്രോഗ്രാം’ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത് നേടിയെടുക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നു. അമേരിക്കന്‍ ഗ്രൂപ്പായ മൈക്രോണ്‍ ഈയിടെ ഇന്ത്യയില്‍ ഈ രംഗത്ത് വന്‍ നിക്ഷേപം നടത്തിയിരുന്നു. ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമെന്ന് ഫോക്‌സ്‌കോണും വ്യക്തമാക്കി.

X
Top