Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

തൂത്തുക്കുടിയിലെ കോപ്പർ പ്ലാന്റ് വിൽപനയ്ക്ക് വെച്ച് വേദാന്ത

തമിഴ്നാട്: തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവിനെത്തുടർന്ന് 2018 പകുതി മുതൽ അടച്ചിട്ടിരുന്ന തൂത്തുക്കുടി ആസ്ഥാനമായുള്ള സ്മെൽറ്ററിനായി ഇഒഐ ക്ഷണിച്ച്‌ വേദാന്ത. താല്പര്യം പ്രകടിപ്പിക്കൽ (ഇഒഐ) സമർപ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 4 ആണ്. ആക്സിസ് ക്യാപിറ്റലുമായി ചേർന്നാണ് വേദാന്ത ബിഡ്ഡുകൾ ക്ഷണിച്ചത്. ഓക്‌സിജൻ ഉൽപ്പാദന സൗകര്യവും പാർപ്പിട ഭവനങ്ങളും ഉൾപ്പെടെയുള്ള പ്ലാന്റ് യൂണിറ്റുകളും ഈ വില്പന ഓഫറിൽ ഉൾപ്പെടും. പരിസ്ഥിതി നിയമലംഘനം
ആരോപിച്ചുള്ള സർക്കാർ ഉത്തരവിനെ തുടർന്നാണ് കമ്പനിക്ക് പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നത്.

ഇന്ത്യയുടെ ചെമ്പ് ഉൽപ്പാദനത്തിന്റെ 40 ശതമാനം വരുന്ന സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടുന്നതിന് മുമ്പ് യൂണിറ്റിനായി ലേലം ക്ഷണിച്ചുകൊണ്ട് വേദാന്ത ഒരു പരസ്യം നൽകിയിരുന്നു. ഈ പ്ലാന്റിലൂടെ കമ്പനി നേരത്തെ 5,000 പേർക്ക് നേരിട്ടും 25,000 പേർക്ക് പരോക്ഷമായും ജോലി നൽകിയിരുന്നു. സ്വകാര്യമേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഉൽപ്പാദകരും കയറ്റുമതിക്കാരനുമാണ് വേദാന്ത. ഇരുമ്പയിര് കൂടാതെ കമ്പനി പിഗ് ഇരുമ്പ്, മെറ്റലർജിക്കൽ കോക്ക് എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ, പവർ, കോപ്പർ, അയേൺ അയിര്, അലുമിനിയം എന്നിവയുടെ ബിസിനസ് വിഭാഗത്തിലും കമ്പനി പ്രവർത്തിക്കുന്നു.

X
Top