മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

300 കോടി ഡോളര്‍ സമാഹരിക്കാൻ വേദാന്ത

മുംബൈ: 300 കോടി ഡോളര്‍ (3 ബില്യൺ ഡോളർ) സമാഹരിക്കുന്നതിനായി ജെപി മോർഗൻ ചേസുമായും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കുമായും അനിൽ അഗർവാളിന്റെ വേദാന്ത റിസോഴ്‌സസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പേയ്‌മെന്റുകളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഇത് കമ്പനിയെ സഹായിക്കും.

വേദാന്ത ലിമിറ്റഡിന്റെ മാതൃ കമ്പനിയായ വേദാന്ത റിസോഴ്‌സസിന് 2024-25 സാമ്പത്തിക വർഷത്തിൽ 310 കോടി ഡോളറിന്‍റെ ബോണ്ട് തിരിച്ചടവ് ഉണ്ട്.

യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിന് 2022-23 സാമ്പത്തിക വർഷത്തിൽ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിൽ നിന്നും വേദാന്ത ലിമിറ്റഡിൽ നിന്നുമായി 250 കോടി ഡോളർ ഡിവഡന്‍റ് ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

അധിക മൂലധന സമാഹണത്തിന്‍റെ ഭാഗമായി, വേദാന്ത ലിമിറ്റഡിലെ 6 ശതമാനം ഓഹരി പങ്കാളിത്തം കഴിഞ്ഞ ഒരു വർഷ കാലയളവില്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്.

X
Top