Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

800 മില്യണ്‍ വായ്പ തിരിച്ചടച്ച് വേദാന്ത റിസോഴ്‌സസ്

ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് 800 മില്യണ്‍ ഡോളര്‍ വായ്പകള്‍ തിരിച്ചടച്ചു. പണലഭ്യതയെക്കുറിച്ച് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. പലിശ നിരക്ക് വര്‍ദ്ധിച്ചതോടെ കടബാധ്യതയുള്ള, താഴ്ന്ന റേറ്റിംഗുള്ളവര്‍ സമ്മര്‍ദ്ദം നേരിട്ടിരുന്നു.

ലണ്ടനിലെയും ഹോങ്കോങ്ങിലെയും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് എടുത്ത മൂന്ന് വായ്പകളാണ് ലണ്ടന്‍ ആസ്ഥാനമായുള്ള സ്ഥാപനം തിരിച്ചടച്ചത്. ഇന്ത്യന്‍ യൂണിറ്റുകളില്‍ നിന്നുളള കനത്ത ലാഭവിഹിതമാണ്‌ വേദാന്ത കടം തീര്‍ക്കുന്നതിന് ഉപയോഗപ്പെടുത്തുന്നത്.

അതേസമയം കാലാവധി തീരുന്ന ഡോളര്‍ നോട്ടുകള്‍ ഈ മാസം തീര്‍ക്കേണ്ടതുണ്ട്. അതിന് എന്ത് വഴിയാണ് കമ്പനി കണ്ടെത്തുക എന്ന് വ്യക്തമല്ല. മാത്രമല്ല 2024 ല്‍ കമ്പനിയുടെ 2 ബില്യണ്‍ ബോണ്ടുകള്‍ മെച്വറാകും.

X
Top