Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

1 ബില്യണ്‍ ഡോളര്‍ വായ്പയ്ക്ക് ഗ്യാരണ്ടി; ആര്‍ബിഐ അനുമതി തേടി വേദാന്ത

മുംബൈ: വിദേശ ഉപസ്ഥാപനം സമാഹരിക്കുന്ന 1 ബില്യണ്‍ ഡോളര്‍ വായ്പയ്ക്ക് ഗ്യാരണ്ടി നല്‍കാന്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡ് (വിഡിഎല്‍) ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അനുമതി തേടി. മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഡിഎലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടിഎച്ച്എല്‍ സിങ്ക് വെഞ്ചേഴ്സ് വഴിയാണ് വായ്പ സമാഹരിക്കുന്നത്. ഒരു ബില്യണ്‍ ഡോളര്‍ വായ്പയ്ക്കായി വേദാന്ത ഗ്രൂപ്പ് ജെപി മോര്‍ഗന്‍, ബാര്‍ക്ലേസ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡച്ച് ബാങ്ക് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഓവര്‍നൈറ്റ് ഫിനാന്‍സിംഗ് റേറ്റിനേക്കാള്‍ (എസ്ഒഎഫ്ആര്‍) 800 ബേസിസ് പോയിന്റു് അധികം റേറ്റാണ് ആഗോള ബാങ്കുകള്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. അതേസമയം ഖനന, ഹോലഹ കമ്പനി കുറഞ്ഞ പലിശനിരക്കിനായി വിലപേശുന്നു. 4.55 ശതമാനമാണ് നിലവില്‍ എസ്ഒഎഫ്ആര്‍.

നേരത്തെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ 100 മില്യണ്‍ ഡോളര്‍ തിരിച്ചടച്ചതായി വേദാന്ത ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ വരെ കമ്പനിയുടെ 99.9 ശതമാനം പ്രമോട്ടര്‍ ഓഹരികളും പണയത്തിലാണ്. അതുകൊണ്ടുതന്നെ, വായ്പകള്‍ തിരിച്ചടച്ചത് നിക്ഷേപകരെ സ്വാധീനിച്ചില്ല.

പ്രമോട്ടരായ അനില്‍ അഗര്‍വാളിന്റെ ഓഹരികള്‍ ഇപ്പോഴും വലിയ തോതില്‍ പണയത്തിലാണ് എന്നതാണ കാരണം. 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനും വിദേശ സിങ്ക് ആസ്തികള്‍ വില്‍ക്കാനും കഴിയുന്നില്ലെങ്കില്‍, വേദാന്തയുടെ ക്രെഡിറ്റ് റേറ്റിംഗ് മോശമാകുമെന്ന് ഫെബ്രുവരിയില്‍ എസ്ആന്റ്പി ഗ്ലോബല്‍ അഭിപ്രായപ്പെട്ടിരുന്നു.

X
Top