Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വിലയിൽ ഏറ്റക്കുറച്ചിലുകളോടെ പച്ചക്കറി വിപണി; സവാളക്ക് നേരിയ വിലക്കുറവ്, കുതിച്ചുചാടി വെണ്ടക്ക

ആലപ്പുഴ: മണ്ഡലകാലമെത്തിയതോടെ വിലയിൽ ഏറ്റക്കുറച്ചിലുകളോടെ പച്ചക്കറി വിപണി. ചില ഇനങ്ങൾ വിലയിൽ കുതിച്ചുചാട്ടം നടത്തിയപ്പോൾ നിലവിൽ വില കൂടി നിന്ന ചില ഇനങ്ങൾക്ക് നേരിയ കുറവുണ്ടായി.

സവാള, ഉരുളക്കിഴങ്ങ്, പാവക്ക, പച്ചമുളക്, മാങ്ങ എന്നിവയാക്കാണ് ചെറിയ വിലക്കുറവ് ഉണ്ടായത്. തക്കാളി ഉൾപ്പെടെയുള്ളതിന്റെ വില കൂടുകയും ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ച കച്ചവടമില്ലെങ്കിലും ഓണത്തിനു പിന്നാലെ ഇടിഞ്ഞ പച്ചക്കറി വിപണി അല്പമെങ്കിലും സജീവമായതിന്റെ ആശ്വാസത്തിലാണ് കച്ചവടക്കാർ. വരുംദിവസങ്ങളിൽ കച്ചവടം കൂടുമെന്നാണു പ്രതീക്ഷ.

വിലയിലെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് വിപണിയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന്‌ ആലപ്പുഴ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എ. ഫസലുദ്ദീൻ പറഞ്ഞു.

സവാള കിലോയ്ക്ക് ആലപ്പുഴയിൽ ഒരാഴ്ച മുൻപുവരെ ചില്ലറവില 70 രൂപയായിരുന്നത് നിലവിൽ 60-65 രൂപയായി. ഉരുളക്കിഴങ്ങ് പത്തുരൂപ കുറഞ്ഞ് 50 ആയി. 160 രൂപയായിരുന്ന ബീൻസിന് നിലവിൽ 70 രൂപയാണ് വില.

കോളിഫ്ലവർ 70- ൽ നിന്ന് 60 രൂപയായി.പാവക്ക 80-ൽ നിന്ന് 60 രൂപയായി. അതേസമയം തക്കാളി കിലോയ്ക്ക് 20 രൂപ കൂടി 50 രൂപയായി. വെണ്ടക്ക 30-ൽ നിന്നും 70 രൂപയായി ഉയർന്നു. കാരറ്റിന് 60-70 ആയിരുന്നത് നിലവിൽ 90 രൂപയാണ്.

മണ്ഡലകാലത്ത് കൂടുതൽ ആവശ്യമുള്ള നാളികേരത്തിന്‌ ഒരാഴ്ച മുൻപുവരെ 60 രൂപയായിരുന്നത് നിലവിൽ 70 രൂപയാണ്. (സ്ഥലം മാറുന്നതനുസരിച്ച് വിലകളിൽ ചെറിയ വ്യത്യാസം വരാം.)

X
Top