ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പ്രവാസി ഓണാഘോഷത്തിനു 1500 ടൺ പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കും

നെടുമ്പാശേരി: ഓണം ആഘോഷിക്കാൻ വിദേശ മലയാളികൾക്കായി കൊച്ചിയിൽ നിന്ന് വിമാനമേറുമെന്ന് പ്രതീക്ഷിക്കുന്നത് 1500 ടണ്ണിലേറെ പഴങ്ങളും പച്ചക്കറികളും.

കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ നിന്ന് പ്രതിദിനം 120 ടണ്ണിലേറെ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സിയാൽ കാർഗോ വിഭാഗം അറിയിച്ചു. സാധാരണ ദിവസങ്ങളിൽ ഇത് 80 ടൺ ആണ്.

പച്ചക്കറിക്കയറ്റുമതി വർധിച്ചതോടെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനങ്ങൾ കൂടുതൽ ചരക്കു കയറ്റാവുന്ന വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്നുണ്ട്. എമിറേറ്റ്സ് ബോയിങ് 777–300 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഈ മാസം പകുതി മുതൽ ഓണത്തിനുള്ള പച്ചക്കറികളും മറ്റും കൊച്ചിയിൽ നിന്ന് അയച്ചു തുടങ്ങിയിരുന്നു. ഉപ്പേരി തുടങ്ങിയ മറ്റ് ഓണവിഭവങ്ങൾ ജനറൽ കാർഗോ ആയി ഈ മാസം ആദ്യം മുതൽ അയച്ചു തുടങ്ങി.

ഇന്നു മുതൽ പ്രതിദിനം 150 ടണ്ണിലേറെ പച്ചക്കറികൾ അയയ്ക്കും. ഓണത്തിനു തലേന്ന് ഇത് 180 ടൺ വരെ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.

വാഴയില, റെഡി ടു കുക്ക് ഓണ വിഭവങ്ങൾ എന്നിവയ്ക്ക് ഇത്തവണ കൂടുതൽ ഓർഡർ ലഭിച്ചതായി കയറ്റുമതിക്കാർ പറഞ്ഞു.

X
Top