സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

13 ശതമാനം ഉയര്‍ച്ച നേടി വേദാന്ത ഓഹരി

മുംബൈ: അര്‍ദ്ധചാലക, ഗ്ലാസ് ഡിസ്‌പ്ലേ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വേദാന്ത ഓഹരികള്‍ 13 ശതമാനത്തിലധികം ഉയര്‍ന്നു. രാജ്യത്തെ ആദ്യത്തെ അര്‍ദ്ധചാലക ചിപ്പ് പ്ലാന്റ് സ്ഥാപിക്കാനായി 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. വന്‍തോതിലുള്ള തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കാന്‍ പോകുന്നത്.

2026 ല്‍ 64 ബില്ല്യണ്‍ രൂപയുടെ അര്‍ദ്ധചാലക വിപണിയായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 13.4 ശതമാനം ഉയര്‍ന്ന് 314.80 ത്തിന്റെ ഇന്‍ഡ്രാഡേ ഉയരം കുറിച്ച ഓഹരി പിന്നീട് 305.45 രൂപയില്‍ ക്ലോസ് ചെയ്യുകയായിരുന്നു. അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡ്, വേദാന്ത റിസോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയാണ്.

സിങ്ക്, ലെഡ്,സില്‍വര്‍, ഇരുമ്പ്, സ്റ്റീല്‍,ചെമ്പ്,അലുമിനീയം,പവര്‍, എണ്ണ, വാതകം എന്നിവയെല്ലാം കമ്പനി ഖനനം ചെയ്യുന്നു. ഈയടുത്ത് അതീന ചത്തിസ്ഗഢ് പവര്‍ ലിമിറ്റഡിനെ 564.67 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. അടുത്ത സാമ്പത്തികവര്‍ഷത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

കഴിഞ്ഞ ഒരുവര്‍ഷമായി 15 ശതമാനം ഇടിവ് നേരിടുകയാണ് വേദാന്ത. എന്നാല്‍ ബ്രോക്കറേജ് സ്ഥാപനം ജെപി മോര്‍ഗന്‍ ഈയിടെ ഓഹരികള്‍ക്ക് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കി.വേദാന്തയില്‍ മള്‍ട്ടിബാഗര്‍ നേട്ടമായ 124.66% ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

അതേസമയം,സിങ്ക് വിലകളിലെ ഇടിവ്, ഇന്റര്‍കമ്പനി വായ്പകള്‍/ന്യൂനപക്ഷ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് കമ്പനിയുമായുള്ള പ്രതികൂലമായ ഇടപാടുകള്‍, എണ്ണ പിഎസ്‌സി വിപുലീകരണത്തിലെ കാലതാമസം എന്നിവ നഷ്ട സാധ്യതകളാണ്.

X
Top