Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വെന്റിവ്‌ ഹോസ്‌പിറ്റാലിറ്റി ഐപിഒ ഡിസംബര്‍ 20 മുതല്‍

വെന്റിവ്‌ ഹോസ്‌പിറ്റാലിറ്റി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഡിസംബര്‍ 20 ന്‌ തുടങ്ങും. 1600 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. ഡിസംബര്‍ 24 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം.

610-643 രൂപയാണ്‌ ഇഷ്യു വില. ഡിസംബര്‍ 30ന്‌ വെന്റിവ്‌ ഹോസ്‌പിറ്റാലിറ്റിയുടെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

പുതിയ ഓഹരികളുടെ വില്‍പ്പന മാത്രമാണ്‌ കമ്പനി നടത്തുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ ഡെലവപ്പര്‍ പഞ്ചശീല്‍ റിയാല്‍റ്റിയും നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌സ്‌റ്റോണും പ്രൊമോട്ടര്‍മാര്‍ എന്ന നിലയില്‍ കമ്പനിയുടെ 80.9 ശതമാനം ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 1400 കോടി രൂപ കടം തിരിച്ചടക്കുന്നതിനായി വിനിയോഗിക്കും.3609.5 കോടി രൂപയാണ്‌ കമ്പനിയുടെ നിലവിലുള്ള കടം.

ഇന്ത്യയിലും മാലിദ്വീപിലുമായി വെന്റിവ്‌ ഹോസ്‌പിറ്റാലിറ്റി ലിമിറ്റഡിന്‌ 11 ഹോട്ടലുകളാണുള്ളത്‌. പ്രധാനമായും മത്സരരംഗത്തുള്ളത്‌ ചാലറ്റ്‌ ഹോട്ടല്‍സ്‌, സംഹി ഹോട്ടല്‍സ്‌, ജുനിപര്‍ ഹോട്ടല്‍സ്‌, ഇന്ത്യന്‍ ഹോട്ടല്‍സ്‌ കമ്പനി, ഇഐഎച്ച്‌, ലെമണ്‍ ട്രീ ഹോട്ടല്‍സ്‌, അപീജയ്‌ സുരേന്ദ്ര പാര്‍ക്ക്‌ ഹോട്ടല്‍സ്‌ തുടങ്ങിയ ലിസ്റ്റഡ്‌ കമ്പനികളാണ്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്‌ടം 66.7 കോടി രൂപയാണ്‌. മുന്‍വര്‍ഷം 15.7 കോടി രൂപ ലാഭം കൈവരിച്ചിരുന്നു. വരുമാനം 1669.4 കോടി രൂപയില്‍ നിന്ന്‌ 1842 കോടി രൂപയായി വളര്‍ന്നു.

X
Top