സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ശേഷി വിപുലീകരണത്തിന് ഒരുങ്ങി വീനസ് പൈപ്പ്‌സ് & ട്യൂബ്‌സ്

മുംബൈ: 100 കോടി രൂപയുടെ ശേഷി വിപുലീകരണത്തിന് വീനസ് പൈപ്പ്‌സ് ആൻഡ് ട്യൂബ്‌സിന് ബോർഡിൻറെ അനുമതി. സ്റ്റെയിൻലെസ് സ്റ്റീൽ വെൽഡെഡ് പൈപ്പുകൾ നിർമ്മിക്കുന്നതിന് വലിയ വ്യാസമുള്ള ട്യൂബ് മിൽ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഈ വിപുലീകരണത്തോടെ 20 ഇഞ്ച് (508 മിമി) വ്യാസവും SCH80s വരെ കനവുമുള്ള 700 മീറ്റർ വെൽഡഡ് പൈപ്പുകൾ കമ്പനിക്ക് നിർമ്മിക്കാനാകും. പദ്ധതിക്ക് കടം, ആന്തരിക സമാഹരണം എന്നിവയുടെ മിശ്രിതത്തിലൂടെ ധനസഹായം നൽകും. വിപുലീകരണത്തിന് ശേഷം മില്ലിന്റെ വാണിജ്യ ഉൽപ്പാദനം 2024 സാമ്പത്തിക വർഷത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിർദ്ദിഷ്ട വിപുലീകരണത്തിൽ ട്യൂബ് മില്ലിനൊപ്പം മുഴുവൻ ഫിനിഷിംഗ് ഇൻഫ്രാസ്ട്രക്ചറും ഉൾപ്പെടുന്നു. 48 ഇഞ്ച് വെൽഡെഡ് പൈപ്പുകളുടെ ശേഷി പ്രതിമാസം 600 മെട്രിക് ടൺ ആക്കി വിപുലീകരിക്കുന്നതിന് പുറമേയാണ് ഈ ശേഷി വിപുലീകരണം. ഈ രണ്ട് ശേഷി വിപുലീകരണ പദ്ധതികളും പൂർത്തിയാകുമ്പോൾ കമ്പനിയുടെ മൊത്തം ശേഷി നിലവിലെ 700 മെട്രിക് ടണ്ണിൽ നിന്ന് 2,000 മെട്രിക് ടണ്ണായി ഏകദേശം 3 മടങ്ങ് വർദ്ധിക്കും.

X
Top