ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

വീനസ് പൈപ്പ്‌സ് ആൻഡ് ട്യൂബ്‌സിന്റെ അറ്റാദായത്തിൽ 21.90 ശതമാനം വർദ്ധനവ്

മുംബൈ: 2022 മാർച്ച് പാദത്തിലെ വീനസ് പൈപ്പ്‌സ് ആൻഡ് ട്യൂബ്‌സിന്റെ അറ്റാദായം 2021 മാർച്ചിൽ അവസാനിച്ച പാദത്തിലെ 6.62 കോടി രൂപയിൽ നിന്ന് 21.90 ശതമാനം ഉയർന്ന് 8.07 കോടി രൂപയായി. സമാനമായി പ്രസ്തുത പാദത്തിലെ വില്പന 2021 മാർച്ച് പാദത്തിലെ 92.44 കോടിയിൽ നിന്ന് 19.19 ശതമാനം ഉയർന്ന് 110.18 കോടി രൂപയായി. 2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനി 31.67 കോടി രൂപയുടെ അറ്റാദായം നേടി. 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തിൽ ഇത് 23.63 കോടി രൂപയായിരുന്നു.

ഇതേ കാലയളവിലെ കമ്പനിയുടെ വില്പന 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തെ 309.33 കോടിയിൽ നിന്ന് 25.09% ഉയർന്ന് 386.95 കോടി രൂപയായി വർധിച്ചു. സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പുകളുടെയും വെൽഡഡ് ട്യൂബുകളുടെയും മുൻനിര നിർമ്മാതാവും കയറ്റുമതിക്കാരനുമാണ് വീനസ് പൈപ്പ്സ് ആൻഡ് ട്യൂബ്സ് ലിമിറ്റഡ്. വീനസ് പൈപ്പ്‌സ് ആൻഡ് ട്യൂബ്‌സ് ലിമിറ്റഡിന് പ്രതിവർഷം 10,800 മെട്രിക് ടൺ സ്ഥാപിത ശേഷിയുള്ള ഒരു നിർമ്മാണ പ്ലാന്റ് ഉണ്ട്. കമ്പനി അതിന്റെ ഉത്പന്നങ്ങൾ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വിൽക്കുന്നുണ്ട്. 

X
Top