സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ജെകെ ഷാ ക്ലാസസ്സിനെ ഏറ്റെടുക്കാൻ വെരാന്ത ലേണിംഗ്

മുംബൈ: ജെകെ ഷാ എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കുന്നതിനുള്ള ഒരു നിശ്ചിത കരാറിൽ ഒപ്പുവെച്ചതായി വെരാന്ത ലേണിംഗ് സൊല്യൂഷൻസ് ലിമിറ്റഡ് അറിയിച്ചു. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ വെരാന്ത എക്സ്എൽ ലേണിംഗ് സൊല്യൂഷൻസ് മുഖേനയാണ് ഏറ്റെടുക്കൽ.

337.82 കോടി രൂപയുടെ പ്രസ്തുത ഇടപാട് രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാകും. ആദ്യ ഘട്ടത്തിൽ സ്ഥാപനത്തിന്റെ 76% ഓഹരിയും. തുടർന്ന് രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന ഓഹരികളും ഏറ്റെടുക്കും. ഡെറ്റ്, ഇക്വിറ്റി എന്നിവയുടെ സംയോജനത്തിലൂടെയാണ് മുഴുവൻ ഇടപാടിനും ധനസഹായം ലഭിക്കുകയെന്ന് വെരാന്ത ലേണിംഗ് സൊല്യൂഷൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ജെകെ ഷാ ക്ലാസസ്സ് കഴിഞ്ഞ 39 വർഷമായി ഇന്ത്യയിലെ സിഎ, സിഎസ്‌, സിഎംഎ ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്നതിൽ മുൻനിരയിലാണ്. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ടെസ്റ്റ്-തയ്യാറെടുപ്പ് ഓർഗനൈസേഷനുകളിൽ ഒന്നാണിത്. ഇത് നിലവിൽ 39 ഇന്ത്യൻ നഗരങ്ങളിലായി 75 കേന്ദ്രങ്ങളിലൂടെ പ്രവർത്തിക്കുന്നു.

ഏറ്റെടുക്കലിന് ശേഷവും പ്രൊഫസർ ജെ.കെ.ഷാ കമ്പനിയുടെ ബോർഡിൽ ലൈഫ് ചെയർമാനായി തുടരും. കൂടാതെ സിഎ. പൂജ ഷായും സി.എ. വിശാൽ ഷാ എന്നിവർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർമാരായി ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ജെകെ ഷാ ക്ലാസസ്സ് എല്ലാ തലത്തിലുള്ള ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ്, സിഎംഎ, ജൂനിയർ കോളേജ്, സിഎഫ്എ, എസിസിഎ മുതലായവ ഉൾപ്പെടെ വിവിധ കോഴ്സുകൾക്ക് പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്യുന്നു.

അതേസമയം സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ, ബാങ്കിംഗ്, ഇൻഷുറൻസ്, റെയിൽവേ, ഐഎഎസ്, സിഎ എന്നിവയുൾപ്പെടെ മത്സര പരീക്ഷാ തയ്യാറെടുപ്പുകൾക്കായി ഒരു കൂട്ടം പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്യുന്ന ഒരു പബ്ലിക് ലിസ്‌റ്റഡ് എഡ്‌ടെക് കമ്പനിയാണ് വെരാന്ത ലേണിംഗ് സൊല്യൂഷൻസ്.

X
Top