സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

21 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി വരാന്ത ലേണിംഗ് സൊല്യൂഷൻസ്

ചെന്നൈ: 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 20.94 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി ചെന്നൈ ആസ്ഥാനമായുള്ള എഡ്‌ടെക് പ്ലാറ്റ്‌ഫോമായ വരാന്ത ലേണിംഗ് സൊല്യൂഷൻസ്. 2021 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ കമ്പനി 5.04 കോടി രൂപയുടെ ഏകീകൃത അറ്റ ​​നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതേസമയം, പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം 29.41 കോടി രൂപയായി വർധിച്ചു. എന്നിരുന്നാലും, മൊത്തം ചെലവുകളിലെ വർദ്ധനവ് കാരണം കമ്പനിയുടെ നഷ്ടം വർദ്ധിച്ചു. കഴിഞ്ഞ നാലാം പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവുകൾ 42.16 കോടി രൂപയായിരുന്നു. ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ 13.34 കോടി രൂപയായി കുതിച്ചുയർന്നതാണ് മൊത്തം ചെലവുകളിൽ കുതിച്ചുചാട്ടത്തിന് കാരണമായതെന്ന് സ്ഥാപനം അറിയിച്ചു.

കഴിഞ്ഞ മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റ ​​നഷ്ടം 58.49 കോടി രൂപയായിരുന്നു. വരാന്ത ലേർണിംഗ് 2022 ഏപ്രിൽ 11-ന് സ്റ്റോക്ക് മാർക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 2022 മാർച്ച് 31-ന് ഐപിഒ അനുബന്ധ ചെലവുകൾക്കായി ഗ്രൂപ്പ് 17.09 കോടി രൂപ ചെലവഴിച്ചതായി കമ്പനി അറിയിച്ചു.

X
Top