ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അമേരിക്കന്‍ ക്രെഡിറ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആര്‍ബിഐയെ പ്രകീര്‍ത്തിച്ച് വെറ്ററന്‍ ഫണ്ട് മാനേജര്‍

ന്യൂഡല്‍ഹി: സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) യെ പ്രകീര്‍ത്തിക്കുകയാണ് കംപ്ലീറ്റ് വെല്‍ത്ത് സര്‍ക്കിള്‍ സിഐഒ ഗുര്‍മീത് ചദ്ദ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തിന്റെ ഭാഗ്യമാണെന്ന് ചദ്ദ പറഞ്ഞു. നിരക്ക് വര്‍ദ്ധനവിലെ മിതത്വവും മികച്ച നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയാണ് നിഗമനം.

“അമേരിക്കയില്‍ കടം 32 ട്രില്യണ്‍ ഡോളറാണ്. ക്രെഡിറ്റ് കാര്‍ഡ് കടം 1 ട്രില്യണ്‍ ഡോളറിന് മുകളില്‍. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച വായ്പകള്‍ വേറെയുമുണ്ട്. പലിശനിരക്കുയര്‍ത്തുമ്പോള്‍ നിങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്,”ക്രെഡിറ്റ് സമ്പദ് വ്യവസ്ഥയായ അമേരിക്കയുടെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി ചദ്ദ ട്വീറ്റ് ചെയ്തു.

ക്രെഡിറ്റ് കാര്‍ഡ് കടം അമേരിക്കയില്‍ റെക്കോര്‍ഡ് ഉയരത്തിയിരുന്നു. റെക്കോര്‍ഡ് എണ്ണം യുഎസ് നിവാസികള്‍ വാഹന വായ്പകളില്‍ പ്രതിമാസം $1,000-ല്‍ കൂടുതല്‍ അടയ്ക്കുകയാണ്. മിക്കവാറും എല്ലാ ഓണ്‍ലൈന്‍ സ്റ്റോറുകളും ‘ഇപ്പോള്‍ വാങ്ങാം, പിന്നീട് പണമടയ്ക്കാം’ ഇടപാട് രീതിയാണ് പരീക്ഷിക്കുന്നത്.

ഇക്വിഫാക്സ് ഡാറ്റയുടെ മൂഡീസ് അനലിറ്റിക്സ് വിശകലനം അനുസരിച്ച്, അമേരിക്കയില്‍ ഏകദേശം 25 ദശലക്ഷം ആളുകള്‍ ക്രെഡിറ്റ് കാര്‍ഡ്, വാഹന വായ്പ , വ്യക്തിഗത വായ്പ അടവ് തെറ്റിച്ചിട്ടുണ്ട്.2022 ലെ അവസാന പാദത്തില്‍, ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് 61 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 986 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.വൈകി പെയ്മന്റ് നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ വിഹിതം മുന്‍ പാദത്തിലെ 5.2% ല്‍ നിന്ന് കഴിഞ്ഞ പാദത്തില്‍ 5.9 ശതമാനം ഉയര്‍ന്നു.

കൂടാതെ, ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വിദ്യാര്‍ത്ഥി വായ്പാ ബാധ്യതയുമുണ്ട്. 2022 അവസാനത്തോടെ ഇത് 1.6 ട്രില്യണ്‍ ഡോളറായി. ബൈഡന്‍ ഭരണകൂടം കഴിഞ്ഞ വര്‍ഷം, ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ മാപ്പ്‌നസ് പ്ലാന്‍ പ്രഖ്യാപിച്ച് $20,000 വരെ കടാശ്വാസം നല്‍കിയിരുന്നു. പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി യുഎസ് ഫെഡറല്‍ ബാങ്കും 2022 മുതല്‍ എട്ട് തവണ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

സിലിക്കണ്‍വാലി ബാങ്ക് അടച്ചുപൂട്ടിയത് എന്തായാലും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്. വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളില്‍ ഫണ്ടിംഗ് ലഭിച്ചയുഎസ് ടെക്നോളജി, ഹെല്‍ത്ത് കെയര്‍ കമ്പനികളില്‍ പകുതിയോളം പേരാണ് സിലിക്കണ്‍ വാലി ഉപഭോക്താക്കള്‍.മാത്രമല്ല വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും ബാങ്കില്‍ നിക്ഷേപമുണ്ട്.

പരാജയപ്പെടുമ്പോള്‍, കാലിഫോര്‍ണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള സിലിക്കണ്‍ വാലി ബാങ്കിന്റെ മൊത്തം ആസ്തി 209 ബില്യണ്‍ ഡോളറാണ്. മൂലധന നില ശക്തിപ്പെടുത്തുന്നതിനായി 1.75 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനുള്ള പദ്ധതികളാണ് നിക്ഷേപകരെ ഞെട്ടിച്ചത്. തുടര്‍ന്ന് അവര്‍ നിക്ഷേപം തിരിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ഓഹരികള്‍ 60 ശതമാനം വരെ താഴെപോകുകയും ചെയ്തു.

ടെക്നോളജി മേഖല, സ്റ്റാര്‍ട്ടപ്പുകള്‍, ടെക് തൊഴിലാളികള്‍ എന്നിവയ്ക്കിടയിലുള്ള ഒരു പ്രധാന സാമ്പത്തിക മാര്‍ഗമായിരുന്നു. സിലിക്കണ്‍ വാലി ബാങ്ക്. നിക്ഷേപകരെ കണ്ടെത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ ബാങ്കുമായി ബന്ധം വളര്‍ത്തിയെടുക്കുന്നത് പതിവായി. ബാങ്കുമായുള്ള ബന്ധം നല്ല ബിസിനസ്സ് സെന്‍സായി കാണപ്പെട്ടു.

എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ഫെഡറല്‍ നിരക്കുകളും, ബാങ്കിനെ പ്രതിസന്ധിയിലാക്കി. ഒരു ദിവസം കൊണ്ട് ബാങ്ക് തകര്‍ന്നു. സംഭവം ലോകമെമ്പാടുമുള്ള വിപണികളെ ഉലക്കുകയാണ്.

X
Top