കൊച്ചി: വി ലക്ഷദ്വീപില്‍ 4ജി നെറ്റ്വര്‍ക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്.
ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നിര്‍ണായകമായ നീക്കമാണിത്.
ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും 20,000-ത്തില്‍ ഏറെ വരുന്ന ജനങ്ങളേയും സന്ദര്‍ശകരേയും കണക്ടഡ് ആക്കുന്നതിനു സഹായകമായ വിധത്തില്‍ ഏറ്റവും ഫലപ്രദമായ 900 മെഗാഹെര്‍ട്സ് സ്പ്രെക്ട്രവും 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ് സ്പെക്ട്രവുമാണ് വി വിന്യസിച്ചിരിക്കുന്നത്.
ദേശീയത തലത്തില്‍ വി നടത്തുന്ന വിപുലീകരണങ്ങളുടെ ഭാഗമായാണ് മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായി വി ജിഗാനെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിലിലെ വിജയകരമായ എഫ്പിഒയ്ക്ക് ശേഷം പുതിയ മേഖലകളിലേക്ക് ശേഷി വിപുലീകരിക്കുകയും നിലവിലെ ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മികച്ചതാക്കുകയും ചെയ്യുന്ന നീക്കങ്ങളാണ് വി നടത്തി വരുന്നത്.
ഇന്ത്യയുടെ വിദൂര മേഖലകളില്‍ 4ജി സേവനം ലഭ്യമാക്കാനുള്ള നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ലക്ഷദ്വീപില്‍ വി ജിഗാനെറ്റിന്‍റെ അവതരണമെന്ന് വോഡഫോണ്‍ ഐഡിയ കേരള, തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം പറഞ്ഞു.
വീഡിയോ സ്ട്രീമിങ്, അതിവേഗത ഡൗണ്‍ലോഡിങ്, തടസങ്ങളില്ലാത്ത ഓണ്‍ലൈന്‍ ഗെയിമിങ് തുടങ്ങിയവയ്ക്കും ഇതു സഹായകമാകും.