വ്യാപാര യുദ്ധ കാഹളത്തിനിടയില്‍ വാണിജ്യ മന്ത്രി യുഎസില്‍ഭവന വിപണിയില്‍ പണക്കാരുടെ ആധിപത്യമെന്ന് സര്‍വേവ്യാപാര യുദ്ധത്തിൽ നേട്ടമുണ്ടാക്കാൻ ഇന്ത്യ; കയറ്റുമതി വർദ്ധിപ്പിക്കാൻ മാർഗങ്ങള്‍ തേടുന്നുഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി നാലു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽചരിത്രനേട്ടവുമായി വിഴിഞ്ഞം തുറമുഖം; ഫെബ്രുവരിയിലെ ചരക്കുനീക്കത്തില്‍ ഒന്നാമത്

പരീക്ഷണാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് തുടങ്ങി വിഐ

രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നായ വോഡാഫോൺ ഐഡിയ (Vi) മുംബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് തുടങ്ങി. 2025 മാർച്ച് 14ന് ഹോളി ദിനത്തിൽ 5ജി വിഐ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സൂചന.

പ്രാരംഭ പരീക്ഷണ കാലയളവിൽ, ഭാഗ്യശാലികളായ വിഐ ഉപയോക്താക്കൾക്ക് സൗജന്യമായി പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

അതേസമയം ട്രയൽ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാൻ കഴിയും.

വിഐൽ കെയറിൽ നിന്ന് എസ്എംഎസ് ലഭിക്കുന്നതോ അവരുടെ ഫോണുകളിൽ 5ജി സിഗ്നൽ കാണുന്നതോ ആയ ഉപഭോക്താക്കൾക്ക് യോഗ്യത ലഭിച്ചേക്കാം. ട്രയലിൽ പങ്കെടുക്കാൻ, ഉപയോക്താക്കൾക്ക് 5ജി-റെഡി സ്മാർട്ട്‌ഫോണും 5ജി-റെഡി സിമ്മും ആവശ്യമാണ്.

വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ ഒപ്റ്റിമൈസേഷനുകൾ കൊണ്ടുവരുന്നതിനായി ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് സമാഹരിച്ചു കൊണ്ടിരിക്കുകയാണ് വിഐ.

2025 ഏപ്രിലിൽ ഡൽഹി, ബെംഗളൂരു, ചണ്ഡീഗഡ്, പട്‌ന എന്നിവിടങ്ങളിൽ വാണിജ്യ 5ജി സേവനങ്ങൾ ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.

X
Top