കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി, ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) വഴി 18,000 കോടി രൂപ സമാഹരിച്ചു.
ടെലികോം മേഖലയിൽ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചും സേവനങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു.
വിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണു കേരളം. 1.37 കോടിയിലേറെ ഉപഭോക്താക്കളാണു വിയ്ക്ക് സംസ്ഥാനത്തുള്ളത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വി ഗാരണ്ടി പദ്ധതി കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
5ജി സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്കും അടുത്തിടെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തവര്‍ക്കും തടസങ്ങളില്ലാത്ത അതിവേഗ ഡാറ്റാ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
ഇവര്‍ക്ക് ഒരു വര്‍ഷ കാലയളവില്‍ 130 ജിബി അധിക ഡാറ്റ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.