മുംബൈ: കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ 47,150 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് സിറ സാനിറ്ററി വെയര്‍. 10 രൂപയില്‍ നിന്നും 4725 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച.
ഓഹരിവില ചരിത്രം
കഴിഞ്ഞ ഒരു വര്‍ഷമായി കണ്‍സോളിഡേഷനിലാണ് ഓഹരി. 2 ശതമാനം മാത്രമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയ ആദായം. അതേസമയം 5 വര്‍ഷത്തില്‍ 75 ശതമാനമുയരാന്‍ സെറ സാനിറ്ററി വെയറിനായി. 10 വര്‍ഷത്തില്‍ 300 രൂപയില്‍ നിന്നും 4275 രൂപയിലേയ്ക്ക് ഉയര്‍ന്ന ഓഹരി 1475 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. 15 വര്‍ഷത്തില്‍ 6650 ശതമാനവും രണ്ട് ദാശാബ്ദങ്ങളില്‍ 47150 ശതമാനവും ഉയര്‍ച്ച കൈവരിച്ചു.
ബോണസ് ഷെയര്‍ സ്വാധീനം
2010 സെപ്റ്റംബറില്‍ കമ്പനി 1:1 ബോണസ് ഷെയര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് അധിക ഓഹരികള്‍ ലഭ്യമായി. ഇതോടെ കഴിഞ്ഞ 15 വര്‍ഷങ്ങളിലെ നേട്ടം 13,300 ശതമാനവും 20 വര്‍ഷങ്ങളിലെ നേട്ടം 94,300 ശതമാനവുമായി വര്‍ധിച്ചു.
നിക്ഷേപത്തിന്റെ സ്വാധീനം
ഒരു നിക്ഷേപകന്‍ ഒരു വര്‍ഷം മുമ്പ് സ്‌റ്റോക്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, ഇന്നത് 1.02 ലക്ഷം രൂപയായി മാറിയിരിക്കും. അതുപോലെ, 10 വര്‍ഷം മുമ്പായിരുന്നു നിക്ഷേപമെങ്കില്‍ ഒരു ലക്ഷം രൂപ 15.75 ലക്ഷമായും 15 വര്‍ഷം മുമ്പായിരുന്നു നിക്ഷേപമെങ്കില്‍ ഒരു ലക്ഷം രൂപ 1.34 കോടിയായി മാറിയിരിക്കും. ഇനി 20 വര്‍ഷം മുമ്പായിരുന്നു നിക്ഷേപമെങ്കില്‍ ഒരു ലക്ഷം രൂപ 9.44 കോടി രൂപയായി മാറിയിരിക്കും.
വിജയ് കേഡിയ നിക്ഷേപം
പ്രമുഖ നിക്ഷേപകന്‍ വിജയ് കേഡിയയ്ക്ക് പങ്കാളിത്തമുള്ള കമ്പനി കൂടിയാണ് സിറ. 2022 ജൂണ്‍ പാദ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, വിജയ് കേഡിയയ്ക്ക് കമ്പനിയില്‍ 1.02 ശതമാനം ഓഹരിയാണുള്ളത്. നിലവില്‍ 6,144 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം.
1998ല്‍ രൂപീകൃതമായ സിറ സാനിറ്ററി മിഡ്ക്യാപ്പ് കമ്പനിയാണ്. നിര്‍മ്മാണ ഉപകരണങ്ങളുടെ വില്‍പന, കയറ്റുമതി, സെയില്‍സ് ആന്റ് സര്‍വീസ് എന്നിവയാണ് വരുമാന സ്രോതസ്സുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 39.6 കോടി രൂപയായി വളര്‍ന്നു. പ്രവര്‍ത്തന വരുമാനം 77.6 ശതമാനം വര്‍ധിച്ച് 395.8 കോടി രൂപയായി.