ന്യൂഡല്‍ഹി: ബുധനാഴ്ച മികച്ച പ്രകടനം നടത്തിയ ഓഹരികളിലൊന്നാണ് തേജസ് നെറ്റ് വര്‍ക്കിന്റേത്. 6.66 ശതമാനം ഉയര്‍ന്ന് 527.40 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്നും 298 കോടി രൂപയുടെ കരാര്‍ ലഭ്യമായതിന്റെ പേരില്‍ കമ്പനി ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സമാന കാരണംകൊണ്ടുതന്നെയാണ് ഓഹരി നേട്ടമുണ്ടാക്കിയത്. ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിച്ച് കമ്മീഷന്‍ ചെയ്യാനുള്ള കരാറാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റേത്. അവരുടെ ടെലികോം ആക്‌സസ് നെറ്റ്‌വര്‍ക്കിന്റെ ഇന്ത്യയൊട്ടാകെയുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ് കരാര്‍.
തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലായി നഷ്ടം രേഖപ്പെടുത്തുന്ന കമ്പനിയാണ് ടാറ്റഗ്രൂപ്പിന്റെ പിന്തുണയുള്ള തേജസ് നെറ്റ് വര്‍ക്ക്‌സ്. 10 വര്‍ഷത്തെ അറ്റാദായ വളര്‍ച്ച വെറും 3 സിഎജിആര്‍ മാത്രമാണ്. അതേസമയം ദീര്‍ഘകാല വായ്പകളൊന്നും തന്നെ കമ്പനിയുടെ പേരിലില്ല.
52.54 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുമ്പോള്‍ 10.33 ശതമാനം വിദേശനിക്ഷേപകരും 3.99 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു. 8204 കോടി രൂപ വിപണി മൂല്യമുള്ള തേജസ് നെറ്റ് വര്‍ക്ക്‌സ് സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്.
കര്‍ണാടക ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 4ജി/5 ജി യുള്‍പ്പടെ ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന തേജസ് സാംഖ്യ ലാബ്‌സിനെ ഈയിടെ ഏറ്റെടുത്തിരുന്നു. പ്രമുഖ നിക്ഷേപകന്‍ വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള ഓഹരികൂടിയാണ് കമ്പനിയുടേത്.
മാര്‍ച്ച് വരെയുള്ള പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് അനുസരിച്ച്, തേജസ് നെറ്റ് വര്‍ക്കിസിലെ 39 ലക്ഷം ഓഹരികളാണ് വിജയ് കേഡിയയുടെ കൈവശമുള്ളത്. ഇത് കമ്പനിയുടെ മൊത്തം പണമടച്ച മൂലധനത്തിന്റെ 2.58 ശതമാനമാണ്. ജൂണിലവസാനിച്ച പാദത്തില്‍ നിക്ഷേപം അദ്ദേഹം നിലനിര്‍ത്തി.