ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വിജയ് മല്യക്ക് ഓഹരി വിപണിയിൽ മൂന്നുവർഷത്തെ വിലക്ക്

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിജയ് മല്യയെ ഓഹരി വിപണിയിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കി. യുബിഎസ് എജിയിലുള്ള വിദേശബാങ്ക് അക്കൗണ്ടുകൾ വഴി ഇന്ത്യൻ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

യുണൈറ്റഡ് ബ്രൂവറീസിന്റെ മുൻ മേധാവിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ (യുഎസ്എൽ) പ്രധാന ഓഹരി പങ്കാളിയുമാണഅ വിജയ് മല്യ. സ്വന്തം കമ്പനികളുടെ ഓഹരികൾ പരോക്ഷമായി വ്യാപാരം ചെയ്യുന്നതിനുള്ള നീക്കം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സെബി ചീഫ് ജനറൽ മാനേജർ അനിത അനൂപ് നടപടിയെടുത്തത്.

വിദേശ നിക്ഷേപ സ്ഥാപനമായ (എഫ്ഐഐ) യുബിഎസ് എജി വഴി ലണ്ടനിലെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകൾ നടന്നതെന്നും അവർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ വഞ്ചനാപരം മാത്രമല്ല, സെക്യൂരിറ്റീസ് മാർക്കറ്റിന്റെ സമഗ്രതയ്ക്ക് ഭീഷണിയുമാണെന്ന് അവർ പറഞ്ഞു.

മല്യക്ക് ആദ്യമായല്ല വിലക്കേർപ്പെടുത്തുന്നതെന്ന് സെബി റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎസ്എല്ലിന്റെ ഓഹരികളിലെ ക്രമരഹിത വ്യാപാരവും ഇടപാടുകളും കൈകാര്യം ചെയ്തതിന് 2018 ജൂൺ 1 മുതൽ മൂന്ന് വർഷത്തേക്ക് സെബി അദ്ദേഹത്തെ ഓഹരി വിപണിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനം കണ്ടെത്തിയെന്നാണ് സെബിയുടെ പുതിയ ഉത്തരവ്. ഇത് വിപണി നിരോധനം മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ കാരണമായി.

X
Top