കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

11 കോടി രൂപയ്ക്ക് പേടിഎമ്മിന്റെ 1.7 ലക്ഷം ഓഹരികൾ സ്വന്തമാക്കി വിജയ് ശേഖർ ശർമ്മ

മുംബൈ: ഡിജിറ്റൽ ധനകാര്യ സേവന സ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്ടറായ വിജയ് ശേഖർ ശർമ്മ 11 കോടി രൂപ വിലമതിക്കുന്ന കമ്പനിയുടെ 1.7 ലക്ഷം ഓഹരികൾ വാങ്ങിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. മെയ് 30-31 തീയതികളിലാണ് ശർമ്മ കമ്പനിയുടെ ഓഹരികൾ വാങ്ങിയെതെന്ന് പേടിഎം ബ്രാൻഡിന്റെ ഉടമസ്ഥരായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഫയലിംഗ് വ്യക്തമാകുന്നു. മെയ് 30ന് 6.31 കോടിയുടെ 1,00,552 ഓഹരികളും മെയ് 31ന് 4.68 കോടിയുടെ 71,469 ഓഹരികളും ശർമ്മ വാങ്ങിയതായി രേഖകൾ കാണിക്കുന്നു. വെള്ളിയാഴ്ച, കമ്പനിയുടെ ഓഹരി 625.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിലിൽ നേരത്തെ, ഷെയർഹോൾഡർമാരെ അഭിസംബോധന ചെയ്ത് ശർമ്മ ഒരു കത്ത് എഴുതിയിരുന്നു, അതിൽ അടുത്ത ആറ് പാദങ്ങളിൽ കമ്പനി പ്രവർത്തന ഇബിഐടിഡിഎ ബ്രേക്ക് ഈവൻ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഫിൻ‌ടെക് പ്ലാറ്റ്‌ഫോമിന്റെ നിലവിലെ ഓഹരി വില ശ്രദ്ധേയമായ പ്രവേശന പോയിന്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് ഗോൾഡ്മാൻ സാച്ച്സ് മെയ് മാസത്തിലെ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പേടിഎം ഐപിഒ വില ഒരു ഷെയറിന് 2,150 രൂപയായിരുന്നു, എന്നാൽ നവംബറിൽ ലിസ്റ്റ് ചെയ്തതുമുതൽ ഓഹരി വലിയ ഇടിവാണ് നേരിട്ടത്. ഇത് എക്കാലത്തെയും താഴ്ന്ന നിരക്കായ 511 രൂപ വരെ എത്തിയിരുന്നു, എന്നാൽ കുറച്ചുകാലമായി 600 രൂപ പരിധിയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച നേട്ടത്തോടെയാണ് പേടിഎം ക്ലോസ് ചെയ്തത്, നാലാം പാദത്തിൽ 89 ശതമാനം വളർച്ചയോടെ 1,541 കോടി രൂപയുടെ വരുമാനം കമ്പനി നേടിയിരുന്നു. സമാനമായി സ്ഥാപനത്തിന്റെ സംഭാവന ലാഭം 210 ശതമാനം വർധിച്ച് 539 കോടി രൂപയായിരുന്നു.

X
Top