
ന്യൂഡൽഹി: കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി വികാസ് എം സച്ച്‌ദേവയെ നിയമിച്ചതായി സുന്ദരം ആൾട്ടർനേറ്റ്‌സ് അറിയിച്ചു. സച്ച്‌ദേവയ്ക്ക് സാമ്പത്തിക സേവന വ്യവസായത്തിൽ 25 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്, അതിൽ 10 വർഷത്തോളം അദ്ദേഹം സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുന്ദരം ആൾട്ടർനേറ്റ്‌സിൽ ചേരുന്നതിന് മുൻപ് അദ്ദേഹം എംകെ ഇൻവെസ്റ്റ്‌മെന്റ് മാനേജർസ്, ഇഎൻഎഎം അസറ്റ് മാനേജ്‌മെന്റ്, എഡൽവീസ് എഎംസി, ബിഒഐ ആക്സ എഎംസി, ബിർള എഎംസി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വിശാലമായ പ്രവൃത്തിപരിചയം, വ്യവസായ പരിജ്ഞാനം, നേതൃത്വപരമായ കഴിവുകൾ എന്നിവയാൽ വികാസ് സുന്ദരം ആൾട്ടർനേറ്റ്സിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് സുന്ദരം ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഹർഷ വിജി പറഞ്ഞു.
പിഎംഎസ്, എഐഎഫ് വിഭാഗത്തിലെ ഒരു മുൻനിര കമ്പനിയാണ് സുന്ദരം ആൾട്ടർനേറ്റ് അസറ്റ്സ് ലിമിറ്റഡ് (SA). സുന്ദരം അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ (SAMC) 100% അനുബന്ധ സ്ഥാപനമാണിത്. പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവീസസ് (പിഎംഎസ്), ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ (എഐഎഫ്) എന്നിവയിലുടനീളമുള്ള ഓഫറുകൾക്കൊപ്പം എച്ച്‌എൻഐ നിക്ഷേപ ആവശ്യങ്ങൾ നിറവേറ്റുന്ന കമ്പനി 4,000 കോടിയിലധികം രൂപയുടെ എയുഎം കൈകാര്യം ചെയ്യുന്നു.
ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ സുന്ദരം ഫിനാൻസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് സുന്ദരം അസറ്റ് മാനേജ്‌മെന്റ് കമ്പനി.