മുംബൈ: പരിസ്ഥിതി സൗഹൃദ ബയോപ്ലാസ്റ്റിക് സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുന്നതിനും ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുമായി ഒരു സാങ്കേതിക സംയുക്ത സംരംഭം രൂപീകരിക്കാൻ ഒരുങ്ങി വികാസ് ഇക്കോടെക്.
ഈ പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനായി കമ്പനി ഔറഫ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവച്ചു. കൃഷി, ഫുഡ് പാക്കേജിംഗ്, ഓട്ടോമോട്ടീവുകൾ, പാദരക്ഷകൾ, പ്ലാസ്റ്റിക്, ഇൻഫ്രാ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി എല്ലാ മേഖലകളിലും വിപുലമായ ഉപയോഗമുള്ള സ്പെഷ്യാലിറ്റി കെമിക്കൽസിന്റെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് വികാസ് ഇക്കോടെക്.
കൂടാതെ കമ്പനി അടുത്തിടെ ഇൻഫ്രാ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലേക്കും നിർമ്മാണത്തിലേക്കും പ്രവേശിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തെ കമ്പനിയുടെ മൊത്തം വരുമാനം 250.42 കോടി രൂപയാണ്. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 1.64 ശതമാനം മുന്നേറി 3.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.