സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ആഭ്യന്തര റീട്ടെയിൽ ശൃംഖലയിലെ ഓഹരികൾ സ്വന്തമാക്കി വികാസ് ലൈഫ് കെയർ

മുംബൈ: ആഭ്യന്തര റീട്ടെയിൽ ശൃംഖലയായ ആർദ് സൈനിക് കാന്റീനിലെ (എഎസ്‌സി) 30 ശതമാനം ഓഹരികൾ 15 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായി വികാസ് ലൈഫ് കെയർ അറിയിച്ചു. ഇതേ തുടർന്ന് വികാസ് ലൈഫ് കെയർ ഓഹരി 4.36 ശതമാനം ഉയർന്ന് 5.27 രൂപയിലെത്തി.

ഇന്ത്യയിലുടനീളം തങ്ങളുടെ റീട്ടെയ്ൽ കാൽപ്പാടുകൾ വ്യാപിപ്പിക്കാനാണ് ഈ ഏറ്റെടുക്കലെന്ന് വികാസ് ലൈഫ് കെയർ പറഞ്ഞു. വൻതോതിൽ വികസിച്ചുകൊണ്ടിരിക്കുന്ന അഗ്രോ പ്രൊഡക്ട് ബിസിനസ്സ് സെഗ്‌മെന്റ് ഉൾപ്പെടെ ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കായി ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസ് ഉൾപ്പെടെയുള്ള റീട്ടെയിൽ മാർക്കറ്റ് വിഭാഗത്തിലേക്ക് തങ്ങൾ പ്രവേശിച്ചതായി കമ്പനി അറിയിച്ചു.

തന്ത്രപ്രധാനമായ നിക്ഷേപമെന്ന നിലയിൽ, വികാസ് ലൈഫ്‌കെയർ എഎസ്‌സി ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും വിശാലമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. എഎസ്‌സി എന്നത് അഭ്യം സർവീസസിന്റെ ഉടമസ്ഥതയിലുള്ള റീട്ടെയിൽ സ്റ്റോറുകളുടെ ഒരു ശൃംഖലാണ്. നിലവിലെ എഎസ്‌സി നെറ്റ്‌വർക്കിൽ 600 റണ്ണിംഗ് കാന്റീനുകൾ, 140+ വെണ്ടർ പാർട്ണർമാർ, 12 റണ്ണിംഗ് ഡിപ്പോകൾ എന്നിവ ഉൾപ്പെടുന്നു.

പലചരക്ക്, വ്യക്തിഗത പരിചരണം, ഫാഷൻ, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഹോം കെയർ ഉൽപ്പന്നങ്ങൾ എന്നിവ അതിന്റെ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു. ഓരോ താലൂക്കിലും കുറഞ്ഞത് ഒരു കാന്റീനെങ്കിലും സ്ഥാപിക്കാനാണ് എഎസ്‌സി ലക്ഷ്യമിടുന്നത്. 2022 മാർച്ചിലെ എഎസ്‌സിയുടെ വിറ്റുവരവ് 19 കോടി രൂപയാണ്.

അതേസമയം പോളിമർ, റബ്ബർ ചരക്ക് ഉൾപ്പെടെ വിവിധ ബിസിനസ്സ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വികാസ് ലൈഫ്‌കെയർ.

X
Top