ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള വികാസ് റോക്കറ്റ് എന്‍ജിന്റെ കഴിവ് വിജയകരമായി പരീക്ഷിച്ചു

ബെംഗളൂരു: വിക്ഷേപണവാഹനങ്ങള്‍ പുനരുപയോഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളില്‍ ഐ.എസ്.ആര്‍.ഒ. നിര്‍ണായകപരീക്ഷണം വിജയകരമായി നടത്തി. വിക്ഷേപണ വാഹനങ്ങളിലെ ലിക്വിഡ് സ്റ്റേജിനെ ശക്തിപ്പെടുത്തുന്ന വികാസ് ലിക്വിഡ് എന്‍ജിന്റെ പുനരാരംഭിക്കാനുള്ള കഴിവ് വിജയകരമായി പരീക്ഷിച്ചു.

വെള്ളിയാഴ്ച മഹേന്ദ്രഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലായിരുന്നു പരീക്ഷണം. റോക്കറ്റ് ഭാഗങ്ങളുടെ പുനരുപയോഗത്തിനും വീണ്ടെടുക്കലിനും റീസ്റ്റാര്‍ട്ട് സാങ്കേതികവിദ്യ അത്യാവശ്യമാണ്. ആദ്യം എന്‍ജിന്‍ 60 സെക്കന്‍ഡ് ജ്വലിപ്പിച്ചു.

തുടര്‍ന്ന് 120 സെക്കന്‍ഡ് സമയത്തേക്ക് കെടുത്തി വീണ്ടും ഏഴുസെക്കന്‍ഡ് സമയത്തേക്ക് ജ്വലിപ്പിക്കുകയായിരുന്നു. പരീക്ഷണസമയത്ത് എന്‍ജിന്റെ എല്ലാ ഘടകങ്ങളും സാധാരണ നിലയിലായിരുന്നെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

വരുംദിവസങ്ങളില്‍ കൂടുതല്‍ പരീക്ഷണം നടത്തും. വിക്രം അംബലാല്‍ സാരാഭായ് എന്ന പേരില്‍ നിന്നാണ് വികാസ് എന്ന നാമം വന്നത്. എല്‍.വി.എം.-3 വിക്ഷേപണവാഹനത്തിന്റെ ലിക്വിഡ് സ്റ്റേജ് ബെംഗളൂരുവില്‍നിന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കോംപ്ലക്‌സിലേക്ക് കൊണ്ടുപോയതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ആണ് ലിക്വിഡ് സ്റ്റേജ് വികസിപ്പിച്ചത്.

X
Top