കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അന്താരാഷ്ട്ര ഓർഡറുകൾ സ്വന്തമാക്കി വിന്റേജ് കോഫി

മുംബൈ: റഷ്യയിലേക്കും മറ്റ് കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റ്‌സ് (സിഐഎസ്) രാജ്യങ്ങളിലേക്കും തൽക്ഷണ കോഫി കയറ്റുമതി ചെയ്യുന്നതിന് അന്താരാഷ്ട്ര ഓർഡറുകൾ നേടിയതായി അറിയിച്ച് വിന്റേജ് കോഫി ആൻഡ് ബിവറേജസ് ലിമിറ്റഡ്.

നിർദിഷ്ട ഓർഡറുകളുടെ ആകെ മൂല്യം 21 കോടി രൂപയാണെന്ന് വിന്റേജ് കോഫി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഈ പുതിയ ഓർഡറുകളോടെ കമ്പനിയുടെ ഓർഡർ ബുക്ക് 61 കോടി രൂപയായി ഉയർന്നു.

ഇത് അതിവേഗം വളരുന്ന തൽക്ഷണ കോഫി വിപണിയിലെ കമ്പനിയുടെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിന്റേജ് കോഫി ആൻഡ് ബിവറേജസ് മാനേജിംഗ് ഡയറക്ടർ ബാലകൃഷ്ണ ടാറ്റി പറഞ്ഞു. ഗ്രൂപ്പ് കമ്പനികളുമായി സഹകരിച്ച് വിവിധ തരത്തിലുള്ള കാപ്പി ഉൽപന്നങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി വിന്റേജ് അറിയിച്ചു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 100% കയറ്റുമതി അധിഷ്ഠിത യൂണിറ്റായ വിന്റേജ് കോഫിയുടെ ഹോൾഡിംഗ് കമ്പനിയാണ് വിന്റേജ് കോഫി ആൻഡ് ബിവറേജസ്. സംസ്ഥാനത്തെ മഹ്ബൂബ് നഗർ ജില്ലയിൽ കമ്പനിക്ക് പ്ലാന്റ് ഉണ്ട്.

X
Top