സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിരാട് കോലി നോയ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡർ

ന്യൂഡല്‍ഹി: നെക്‌സ്‌ബെയ്‌സ് മാര്‍ക്കറ്റിംഗിന്റെ ഉടമസ്ഥതയിലുള്ള നോയ്‌സ് തങ്ങളുടെ സ്മാര്‍ട്ട് വാച്ച് ശ്രേണിയുടെ ബ്രാന്‍ഡ് അംബാസിഡറായി ക്രിക്കറ്റ് താരം വിരാട് കോലിയെ തിരഞ്ഞെടുത്തു.

പുതിയ കാമ്പയ്‌നില്‍ കമ്പനിയ്ക്കായി കോലി ഉടന്‍ പ്രത്യക്ഷപ്പെടും. പുതിയ നോയ്‌സ്‌മെയ്ക്കറായി കോലി എത്തിയതില്‍ അതിരില്ലാത്ത സന്തോഷമുണ്ടെന്ന് കമ്പനി സഹസ്ഥാപകന്‍ ഗൗരവ് ഖാത്രി പറഞ്ഞു.

ഉയോഗിക്കുന്ന ബ്രാന്‍ഡുകളെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് കോലി പറയുന്നു. പരസ്പരം പങ്കുവയ്ക്കുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബന്ധം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങിയതിനെ തുടര്‍ന്ന് വിരാട് കോലിയുടെ ബ്രാന്‍ഡ് വാല്യു 21 ശതമാനം ഇടിവ് നേരിട്ടിരുന്നു.

നിലവില്‍ 185.7 മില്യണ്‍ ഡോളറാണ് കോലിയുടെ ബ്രാന്‍ഡ് വാല്യു. 2021 ല്‍ ടിഡബ്ല്യുഎസ് കാറ്റഗറിയില്‍ 65 ശതമാനം ഷിപ്‌മെന്റ് നടത്തിയ ഇന്ത്യ സ്ഥാപനമായി നോയ്‌സ് മാറിയിരുന്നു.

ഇമാജിന്‍ മാര്‍ക്കറ്റിംഗിന്റെ ബോട്ട് 5 ല്‍ രണ്ട് ഷിപ്പ്‌മെന്റുകള്‍ കൈകാര്യം ചെയ്യുന്നു.

X
Top