സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിരാട് കോലിയ്ക്ക് നിക്ഷേപമുള്ള ഗോ ഡിജിറ്റ് ഇന്‍ഷൂറന്‍സ് ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗോ ഡിജിറ്റ് ഇന്‍ഷൂറന്‍സ് 5000 കോടി രൂപയുടെ ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പേഴ്‌സ് സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. 1250 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 10.94 കോടി ഓഹരികള്‍ വില്‍പ്പന നടത്തുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്നതാണ് ഐപിഒ. 2021 ലെ യൂണികോണുകളിലൊന്നായ ഗോ ഡിജിറ്റ് മോട്ടോര്‍, ഹെല്‍ത്ത് , ട്രാവല്‍, ഫയര്‍, സ്‌മോള്‍ ടിക്കറ്റ് ഇന്‍ഷൂറന്‍സുകള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ്.

വരുമാനത്തിന്റെ പകുതിയിലധികവും മോട്ടോര്‍ ഇന്‍ഷൂറന്‍സില്‍ നിന്നാണ്. കാര്‍, ബൈക്ക്, ഹെല്‍ത്ത്, ട്രാവല്‍ ഇന്‍ഷൂറന്‍സുകളിലായി 20 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്.2022 സാമ്പത്തിക വര്‍ഷത്തില്‍, അറ്റനഷ്ടം കഴിഞ്ഞ വര്‍ഷത്തെ 122.76 കോടി രൂപയില്‍ നിന്ന് 295.86 കോടി രൂപയായി വര്‍ദ്ധിച്ചു.

മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തികള്‍ ഒരു വര്‍ഷം മുമ്പ് 5590.10 കോടി രൂപയായിരുന്നത് 2022 സാമ്പത്തിക വര്‍ഷത്തില്‍ 68 ശതമാനം വര്‍ധിച്ച് 9393.88 കോടി രൂപയായിട്ടുണ്ട്. ഗ്രോസ് റൈറ്റ് പ്രീമിയം (ജിഡബ്ല്യുപി) 3,243.39 കോടിയില്‍ നിന്ന് 5,267.63 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.

ഇന്‍ഷൂറന്‍സ് രംഗത്തെ മുതിര്‍ന്ന വ്യക്തി കാമേഷ് ഗോയല്‍ 2016 ലാണ് ഗോ ഡിജിറ്റ് സ്ഥാപിക്കുന്നത്. പിന്നീട് കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വസ്റ്റയുടെ ഫെയര്‍ഫാക്‌സ് ഗ്രൂപ്പ്, ക്രിക്കറ്റര്‍ വിരാട് കോലി എന്നിവര്‍ പങ്കാളിത്തം നേടി. കോലി തന്നെയാണ് ബ്രാന്‍ഡ് അംബാസിഡര്‍.

ഫയര്‍ഫാക്‌സിന് പുറമെ സിക്വായ കാപിറ്റല്‍, എ91 പാര്‍ട്ട്‌നേഴ്‌സ്, ഫെയറിംഗ് കാപിറ്റല്‍ എന്നിവയ്ക്ക് കമ്പനിയില്‍ 400 മില്ല്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്. മൊത്തം മൂല്യം 4 ബില്ല്യണ്‍ ഡോളര്‍. പ്രമോട്ടര്‍ സ്ഥാപനമായ ഗോ ഡിജിറ്റ് ഇന്‍ഫോ വര്‍ക്ക്‌സ് സര്‍വീസസ്, നികിത മിഹിര്‍ വഖാരിയ, മിഹിര്‍ അതുല്‍ വഖാരിയ, നികുഞ്ച് ഹിരേന്ദ്ര ഷാ, സോഹാഗ് ഹിരേന്ദ്ര ഷാ, സുബ്രഹ്മണ്യം വാസുദേവ, ശാന്തി സുബ്രഹ്മണ്യം എന്നിവരാണ് ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കുക.

ഐപിഒയ്ക്ക് മുന്നോടിയായി 250 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനും ഉദ്ദേശിക്കുന്നു. അങ്ങിനെ സംഭവിക്കുന്ന പക്ഷം, മൊത്തം ഐപിഒ തുകയില്‍ കുറവ് വരും. 5 വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഐപിഒ നടത്താവൂ എന്നാണ് ചട്ടം. സെപ്തംബറില്‍ ഡിജിറ്റ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും.

ഈ സാഹചര്യത്തിലാണ് കമ്പനി ഐപിഒയ്ക്ക് ഒരുങ്ങുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.ഐസിഐസിഐ സെക്യൂരിറ്റീസ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, ആക്‌സിസ് കാപിറ്റല്‍, എഡില്‍വെയ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഐഎഫ്എല്‍ എന്നീ സ്ഥാപനങ്ങളാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. മൂലധന സമാഹരണത്തിനും ബിസിനസ് വ്യാപനത്തിനും വായ്പാ തിരിച്ചടവ് മാര്‍ജിന്‍ മെച്ചപ്പെടുത്താനുമായാണ് സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പറയുന്നു.

X
Top