രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പുതിയ പ്ലാന്റിനായി 120 കോടി രൂപ നിക്ഷേപിക്കാൻ വിശാഖ ഇൻഡസ്ട്രീസ്

ഡൽഹി: ബിൽഡിംഗ് മെറ്റീരിയൽസ് സൊല്യൂഷൻ കമ്പനിയായ വിശാഖ ഇൻഡസ്ട്രീസ് ലിമിറ്റഡ് പശ്ചിമ ബംഗാളിലെ മേദിനിപൂർ ജില്ലയിൽ ഒരു സുസ്ഥിര ഫൈബർ സിമന്റ് ബോർഡ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 120 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വിശാഖയുടെ അഞ്ചാമത്തെ ഫൈബർ സിമന്റ് ബോർഡ് പ്ലാന്റും സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യത്തെ യൂണിറ്റുമാണിത്. സിമന്റ് റൂഫ് ഷീറ്റുകൾക്കായി കമ്പനിക്ക് ഇതേ ജില്ലയിൽ ഒരു പ്ലാന്റ് നിലവിലുണ്ട്. ഫൈബർ സിമന്റ് ബോർഡിന് ഉയർന്ന ഡിമാൻഡുള്ളതിനാൽ കമ്പനിയുടെ ശേഷി വിപുലീകരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

പുതിയ ഫാക്ടറിക്ക് 72000 മീറ്റർ ഉൽപ്പാദന ശേഷി ഉണ്ടായിരിക്കും, ഇത് പൂർണമായും സോളാർ മേൽക്കൂരയിൽ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പുതിയ പ്രോജക്ടിന്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കാനാണ്‌ കമ്പനി പദ്ധതിയിടുന്നത്. ഈ പ്ലാന്റ് പ്രദേശത്ത് 500 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫൈബർ സിമന്റ് ബോർഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പന ബ്രാൻഡായ വിനെക്സ്റ്റ് ബോർഡ് ഒരു സുസ്ഥിര ഉൽപ്പന്നമാണെന്നും ഇതിനകം 5,00,000 മരങ്ങൾ സംരക്ഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. 806 കോടി രൂപയുടെ വിപണി മൂലധനമുള്ള ഒരു നിർമ്മാണ കമ്പനിയാണ് വിശാഖ ഇൻഡസ്ട്രീസ് ലിമിറ്റഡ്.

X
Top