Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വിസ്താരയിലെ പൈലറ്റ് പ്രശ്‌നത്തില്‍ ഇടപെട്ട് ടാറ്റ

രു പരിഹാരവും കാണാതെ തുടര്‍ച്ചയായ നാലാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടര്‍ന്ന് വിസ്താര. ഇന്നലെ മാത്രം 20 സര്‍വ്വീസുകളാണ് വിസ്താര റദ്ദാക്കിയത്. പൈലറ്റ് ക്ഷമാവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വിസ്താക സിഇഒ വിനോദ് കണ്ണന്‍ പൈലറ്റുമാരോട് ക്ഷമാപണം നടക്കുകയും പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഫ്‌ളൈറ്റ് റട്ടാക്കുന്നത് കുറക്കാന്‍ എയര്‍ലൈന്‍ ശ്രമിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നുമാണ് വിലയിരുത്തല്‍.

അതേസമയം ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശമ്പള ഘടനയും സംബന്ധിച്ച് പരാതികള്‍ ഉന്നയിച്ച പൈലറ്റുമാര്‍ക്ക് രണ്ട് എയര്‍ ഇന്ത്യ പൈലറ്റ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ളതാണ് ടാറ്റാ ഗ്രൂപ്പും. ഏത്സമയം ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും 51:49 സംയുക്ത സംരംഭമാണ് വിസ്താര. വിസ്താര എയര്‍ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള നീക്കത്തിലാണ്.

‘വിസ്താര പൈലറ്റുമാര്‍ പ്രകടിപ്പിക്കുന്ന ആശ്ങ്ക ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് വിവിധ ടാറ്റ ഗ്രൂപ്പ് ഏവിയേഷന്‍ സ്ഥാപനങ്ങളിലുടനീളം വ്യാപിക്കുന്ന വ്യവസ്ഥാപരമായ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്,’ ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷനും (ഐസിപിഎ) ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡും (ഐപിജി) വ്യാഴാഴ്ച ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് സമര്‍പ്പിച്ച കത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ 125 ഫ്‌ളൈറ്റുകളാണ് വിസ്താര റദ്ദാക്കിയത്. പ്രതിദിനം 350 സര്‍വ്വീസുകള്‍ നടത്തിയിരുന്നതാണ് വിസ്താര.

X
Top