ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കി വിവോ

സാംസങിനെ പിന്തള്ളി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കി ചൈനീസ് ബ്രാന്‍ഡായ വിവോ (Vivo). കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് എന്ന പദവി മോട്ടറോള സ്വന്തമാക്കി.

ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐഡിസി റാങ്കിംഗിലെ ടോപ് ടെന്‍ പട്ടികയിലും ചെറിയ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവോ, പോകോ, മോട്ടറോള തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഈ പാദത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സാംസങ്, വണ്‍പ്ലസ്, ടെക്‌നോ തുടങ്ങിയ ബ്രാന്‍ഡുകളുടെ വിപണി വിഹിതത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 ആദ്യ പാദത്തിലെ മികച്ച 10 സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍: ഐഡിസി
ചൈനീസ് ബ്രാന്‍ഡായ വിവോ ആദ്യപാദത്തില്‍ 17.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഐഡിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒപ്പം 16.2 ശതമാനമാണ് ബ്രാന്‍ഡിന്റെ വിപണി വിഹിതം. 2023ലെ ഒന്നാം പാദത്തില്‍ ഇത് 15.4 ശതമാനമായിരുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ബ്രാന്‍ഡിന്റെ സ്ഥാനത്ത് സാംസങാണ്. ആ പാദത്തില്‍ 15.6 ശതമാനമാണ് സാംസങിന്റെ വിപണി വിഹിതം. മൂന്നാം സ്ഥാനത്ത് ഷവോമിയാണ്. 12.8 ശതമാനം വിപണി വിഹിതമാണ് ഷവോമിയ്ക്കുള്ളത്.

പട്ടികയില്‍ നാലാംസ്ഥാനത്താണ് ഓപ്പോ. 10.2 ശതമാനം വിപണി വിഹിതമാണ് ഓപ്പോയ്ക്കുള്ളത്. 17.3 ശതമാനം വളര്‍ച്ച റിയല്‍മിയും 19 ശതമാനം വളര്‍ച്ച നേടി ആപ്പിളും പട്ടികയില്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്തെത്തി.

5.9 ശതമാനം വിപണി വിഹിതം നേടി വണ്‍പ്ലസിനെ പിന്നിലാക്കി പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പോകോ.

ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായ ബ്രാന്‍ഡ് മോട്ടോറോളയാണ്. 2.9 ശതമാനം വിപണി വിഹിതവുമായി ടെക്‌നോ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയിട്ടുണ്ട്.

അതേസമയം ഓണ്‍ലൈനിലൂടെയുള്ള ബ്രാന്‍ഡുകളുടെ കയറ്റുമതിയിലും കാര്യമായ വളര്‍ച്ചയുണ്ടായതായി ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ലെ ഒന്നാം പാദത്തില്‍ 16 ശതമാനം വളര്‍ച്ചയാണുണ്ടായത്.

അതായത് കഴിഞ്ഞ വര്‍ഷത്തെ വിപണി വിഹിതമായ 49 ശതമാനത്തില്‍ നിന്ന് 51 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

X
Top