ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിവോ ഇന്ത്യയ്ക്ക് 552 കോടിയുടെ ലാഭം

മുംബൈ: 2021 സാമ്പത്തിക വർഷത്തിൽ 552 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ വിവോ മൊബൈൽസ്. നാല് വർഷത്തിന് ശേഷം ആദ്യമായി ആണ് കമ്പനി അറ്റാദായം രേഖപ്പെടുത്തുന്നത്. പരസ്യങ്ങളും പ്രൊമോഷണൽ ചെലവുകളും കുത്തനെ വെട്ടികുറച്ചതാണ് ഈ നേട്ടത്തിലെത്താൻ കമ്പനിയെ സഹായിച്ചത്.

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവിന്റെ ഇന്ത്യൻ ബിസിനസ്സ് 2021സാമ്പത്തിക വർഷത്തിൽ 24,725 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സമർപ്പിച്ച സാമ്പത്തിക രേഖകൾ വ്യക്തമാക്കുന്നു.

വിവോ 2020 സാമ്പത്തിക വർഷത്തിൽ 348 കോടി രൂപയുടെയും 2019 സാമ്പത്തിക വർഷത്തിൽ 19 കോടി രൂപയുടെയും നഷ്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം 2021 സാമ്പത്തിക വർഷത്തിൽ പരസ്യ, പ്രമോഷണൽ ചെലവുകൾ 64.4 ശതമാനം കുറച്ച് 403 കോടി രൂപയായി വെട്ടി ചുരുക്കിയതിനാലാണ് വിവോയ്‌ക്ക് ലാഭം നേടാനായത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറിയതിനെ തുടർന്നാണ് പരസ്യച്ചെലവുകളിൽ കുറവുണ്ടായത്. സ്‌മാർട്ട്‌ഫോൺ വിപണിയിൽ മുൻനിരയിലുള്ള ഷവോമി 2021 സാമ്പത്തിക വർഷത്തിൽ 275 കോടി രൂപ ലാഭം നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സാംസംഗ് 4,040 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. എന്നാൽ അഞ്ചാം സ്ഥാനത്തുള്ള ഓപ്പോ ഈ വർഷം 2,203 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

X
Top