ഭവന വില്‍പ്പനയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്ചരക്ക് സേവന നികുതി പിരിവിൽ വർധനപഞ്ചസാര വിലക്കയറ്റം തടയാന്‍ നടപടി; സ്റ്റോക്ക് പരിധി ലംഘിച്ചാല്‍ കടുത്തനടപടിയെന്ന് കേന്ദ്രംമാനുഫാക്ചറിംഗ് പിഎംഐ എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍ചരക്കുനീക്കത്തിൽ കുതിച്ചുമുന്നേറി വിഴിഞ്ഞം

ചരക്കുനീക്കത്തിൽ കുതിച്ചുമുന്നേറി വിഴിഞ്ഞം

തിരുവനന്തപുരം: ഒരുമാസം അൻപതിലധികം കപ്പലുകൾ എത്തിച്ചേരുകയെന്ന നേട്ടം വിഴിഞ്ഞം രാജ്യാന്തര തുറമുഖം കരസ്ഥമാക്കിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

ഒപ്പം ഒരു ലക്ഷത്തിലധികം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ചരക്കും കൈകാര്യം ചെയ്തു. മാർച്ചിൽ 53 കപ്പലുകളാണെത്തിയത്.

1,12,562 ടിഇയു ചരക്കു കൈകാര്യം ചെയ്തു. ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ എത്തിയ ജൂലൈ 11 മുതൽ ഇതുവരെ 240 കപ്പലുകളെത്തി.

ഇതുവഴി ആകെ 4,92,188 ടിഇയു ചരക്കും കൈകാര്യം ചെയ്യാനായെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ 4 മാസത്തിനിടെ 240ഓളം കപ്പലുകളെ വരവേറ്റ വിഴിഞ്ഞം തുറമുഖം, കണ്ടെയ്നർ നീക്കത്തിൽ കൊളംബോ, സിംഗപ്പുർ എന്നീ സുപ്രധാന തുറമുഖങ്ങൾക്കാണ് കനത്ത വെല്ലുവിളി ഉയർത്തുന്നത്.

X
Top