കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ മുന്ദ്രയിൽനിന്ന് ഇന്ന് തിരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ഇന്ന് വിഴിഞ്ഞത്തേക്കു തിരിക്കും.

29ന് ഉച്ചയോടെ മുന്ദ്രയിൽ എത്തിയ കപ്പലിൽനിന്നു ക്രെയിനുകൾ ഇറക്കി സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. നാലു ക്രെയിനുകളാണ് മുന്ദ്രയിൽ ഇറക്കുന്നത്.

വിഴിഞ്ഞത്ത് ഇറക്കേണ്ട മൂന്നു ക്രെയിനുകളുമായി ഇന്ന് പുറപ്പെടുന്ന കപ്പൽ 11 അല്ലെങ്കിൽ 12ന് വിഴിഞ്ഞത്തിനു സമീപം എത്തും. 15ന് സർക്കാർ ഔദ്യോഗിക സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നതിനാൽ അന്നാകും വിഴിഞ്ഞം തുറമുഖത്ത് അടുക്കുക.

ആദ്യത്തെ കപ്പലിൽ ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും രണ്ടു യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ നാലു കപ്പലുകൾ കൂടി പിന്നീട് ചൈനയിൽ നിന്നെത്തും.

X
Top