ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വിഴിഞ്ഞത്തിന് ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദവി

ദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ നിര്‍മ്മാണവും മാനേജ്‌മെന്റ് ചുമതലയും നിര്‍വഹിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചു.

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്. വിദേശ ഷിപ്പിംഗ് കമ്പനികള്‍ക്ക് പോലും വിഴിഞ്ഞം കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും.

ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദവി ലഭിച്ച പശ്ചാത്തലത്തില്‍ വൈകാതെ കസ്റ്റംസിന്റെ ഓഫീസ് വിഴിഞ്ഞം തുറമുഖത്ത് തുറക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആന്‍ഡ് ആന്‍ഡ് കസ്റ്റംസില്‍ (CBIC) നിന്ന് മൂന്നുമാസത്തിനകം ഉണ്ടായേക്കും.

ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകള്‍ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട്.

പൊതുവേ ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളില്‍ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകള്‍/കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തുവച്ച് വമ്പന്‍ മദര്‍ഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും.

വിദേശത്തുനിന്ന് മദര്‍ഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.

ചരക്കുനീക്കത്തില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) പുത്തന്‍ റെക്കോഡും കുറിച്ചിരുന്നു. 2022-23ലെ 6.95 ലക്ഷം ടി.ഇ.യുവിനെ അപേക്ഷിച്ച് 7.54 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കഴിഞ്ഞവര്‍ഷം വല്ലാര്‍പാടം വഴി കടന്നുപോയി.

ഈ തിളക്കത്തിനിടയിലാണ് കേരളത്തിന് ഇരട്ടി മധുരമായി വിഴിഞ്ഞത്ത് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖവും ഉയരുന്നത്.

ചരക്കുനീക്കത്തിന് ആനുപാതികമായി മികച്ച നികുതിവരുമാനം ഇതുവഴി സംസ്ഥാന സര്‍ക്കാരിനും കിട്ടുമെന്നതാണ് വിഴിഞ്ഞത്തുനിന്ന് പ്രതീക്ഷിക്കാവുന്ന നേട്ടം.

ചരക്കുനീക്കത്തില്‍ മുന്ദ്രയേക്കാള്‍ നിര്‍ണായകമായി വിഴിഞ്ഞം ഇടംപിടിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അദാനി ഗ്രൂപ്പിനും വിഴിഞ്ഞം തുറമുഖം വലിയ കരുത്താകും.

X
Top