ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനം

രാജ്യത്താദ്യമായി തദ്ദേശ സാങ്കേതികവിദ്യയിൽ വിഴിഞ്ഞത്ത് തുറമുഖ നാവിഗേഷൻ സെന്റർ സ്ഥാപിക്കാൻ മദ്രാസ് ഐഐടി

തിരുവനന്തപുരം: രാജ്യത്താദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ വിഴിഞ്ഞത്തു നിർമിക്കും.

വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ(എ.ടി.സി.) കേന്ദ്രങ്ങളുടെ മാതൃകയിലാണ് വിഴിഞ്ഞം തുറമുഖത്ത് അത്യാധുനിക നാവിഗേഷൻ സെന്റർ വരുന്നത്.

മദ്രാസ് ഐ.ഐ.ടി.യാണ് ഇതിനായുള്ള സോഫ്റ്റ്വേർ വികസിപ്പിച്ചെടുത്തത്. വിദേശനിർമിത ഉപകരണങ്ങളുടെയും സോഫ്റ്റ്വേറുകളുടെയും സഹായത്തോടെയാണ് രാജ്യത്തെ മറ്റെല്ലാ വലിയ തുറമുഖങ്ങളിലും നാവിഗേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

നാവിഗേഷൻ കേന്ദ്രത്തിൽ അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ കടന്നുപോകുന്ന മുഴുവൻ യാനങ്ങളുടെയും വിവരങ്ങളും യാത്രാപാതയും മനസ്സിലാക്കാൻ കഴിയും. കപ്പലുകളിൽനിന്ന് സിഗ്നലുകൾ സ്വീകരിച്ച് കപ്പലുകളുടെ യാത്രയും ദിശയും നിയന്ത്രിക്കാനും കഴിയും.

വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം(വി.ടി.എം.എസ്.) എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ സമുദ്രത്തിലെ കാലാവസ്ഥാമാറ്റങ്ങളും മനസ്സിലാക്കാനാകും.

കടൽയാത്രയുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തരസാഹചര്യങ്ങൾ നേരടാനുള്ള മുൻകരുതൽ നൽകാനുമുള്ള നിർദേശങ്ങളും വി.ടി.എം.എസിൽനിന്നു നൽകും. അത്യാധുനിക സെൻസറുകളും റഡാറുകളും എ.ഐ.എസും(ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം) ഇതിന്റെ ഭാഗമാണ്.

കടലിലെ യാത്രയിലെ വിവിധ സാങ്കേതികവശങ്ങൾ ഏകോപിപ്പിക്കാനും സെന്ററിനു കഴിയും.
തുറമുഖത്തിന്റെ പുലിമുട്ടിന്റെ ഭാഗത്ത് കരയിൽനിന്ന് 1.6 കിലോമീറ്റർ അകലെയാണ് ടവർ നിർമിക്കുന്നത്.

കരയിലുള്ള പോർട്ട് ഓഫീസ് മന്ദിരത്തിലാണ് കൺട്രോൾ റൂം. അന്താരാഷ്ട്ര കപ്പൽച്ചാലിനോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്നുവെന്ന പ്രത്യേകതയാണ് വിഴിഞ്ഞം തുറമുഖത്തിന്.

യൂറോപ്പ്, ഗൾഫ്, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലേക്കുള്ള പ്രധാന കപ്പൽപ്പാതയാണ് ഇതുവഴി കടന്നുപോകുന്നത്.

ഈസ്റ്റ് വെസ്റ്റ് കപ്പൽപ്പാതയെന്നറിയപ്പെടുന്ന ഈ പാതയുടെ 10 നോട്ടിക്കൽ മൈൽ സമീപത്താണ് വിഴിഞ്ഞം. ഇക്കാരണങ്ങളാൽ വിഴിഞ്ഞത്തെ അത്യാധുനിക നാവിഗേഷൻ സെന്റർ വിവിധ ഏജൻസികൾക്ക് തന്ത്രപ്രധാനവുമാണ്.

രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്തിന് ഇതോടെ കൂടുതൽ പ്രാധാന്യം കൈവരും. ഇതോടെ ഇന്ത്യയിലെ മറ്റു തുറമുഖങ്ങളിലും തദ്ദേശീയ സോഫ്റ്റ്വേറുകൾ ഉപയോഗിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

X
Top