Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഹ്രസ്വകാല ഏകീകരണം പ്രതീക്ഷിക്കാം – വികെ വിജയകുമാര്‍

കൊച്ചി: മൂലധന നേട്ട നികുതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ചൊവ്വാഴ്ച വില്‍പ്പനയ്ക്ക് കാരണമായി, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വിശദീകരിക്കുന്നു. എന്നാല്‍ അങ്ങനെയൊരു നീക്കമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വില്‍പനയ്ക്ക് അറുതിയായി. സൂചികകളെ ഉയര്‍ത്താനോ താഴ്ത്താനോ കഴിയുന്ന ട്രിഗറുകളൊന്നും നിലവിലില്ല.

ഹ്രസ്വകാല ഏകീകരണത്തിന്റെ സൂചനയാണിത്. വ്യക്തിഗത ഓഹരികളില്‍ ശ്രദ്ധേയമായ നീക്കങ്ങള്‍ ഉണ്ടാകും. ഉദാഹരണത്തിന് മികച്ച നാലാംപാദ പ്രകടനം ഐസിഐസിഐ ബാങ്ക് സ്റ്റോക്കിനെ ഉയര്‍ത്തിയേക്കാം.

ഇന്‍ഫോസിസിനെപ്പോലെ എച്ച്സിഎല്‍ ടെക് നിരാശ സൃഷ്ടിക്കില്ല. റിലയന്‍സ് ഇന്‍സ്ട്രീസ് ഫലങ്ങള്‍ നല്ലതായിരിക്കും. പക്ഷെ ആശ്ചര്യപ്പെടുത്താന്‍ പര്യാപ്തമാകില്ല.

മികച്ച ഫലങ്ങള്‍ പുറത്തുവിടുന്ന ഓഹരികള്‍ ദുര്‍ബലമായ വിപണിയിലും പ്രതിരോധശേഷി നിലനിര്‍ത്തും.

X
Top