2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറുന്നതായി ഗോയല്‍ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം നമ്പർ വൺഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തി എസ് ആന്റ് പിനവംബറില്‍ പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്

വികെസി എംഡി റസാഖ് സല്യൂട്ട് കേരള 2024-ലെ മികച്ച നേതാക്കളുടെ പട്ടികയില്‍

കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കുള്ള അംഗീകാരമായ സല്യൂട്ട് കേരള 2024-ലെ ഏറ്റവും മികച്ച ബിസിനസ് നേതാക്കളുടെ പട്ടികയില്‍ വികെസി മാനേജിംഗ് ഡയറക്ടര്‍ വി കെ സി റസാഖ്.

നവംബര്‍ 26 ന് ഇന്തോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐഎന്‍എംഇസിസി) സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വി കെ സിയെ ഇന്ത്യന്‍ പാദരക്ഷാ വിപണിയില്‍ ഒരു പ്രമുഖ ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ വി കെ സി റസാഖിന്റെ നേതൃത്വം വഹിച്ച പങ്ക് പരിഗണിച്ചാണ് അവാര്‍ഡ്.

പുതുമ, ഗുണനിലവാരം, സുസ്ഥിരത, നൂതന ഉല്‍പാദന സാങ്കേതികവിദ്യകള്‍ എന്നിവ നടപ്പിലാക്കുന്ന വി കെ സി , സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കം പരിഗണിച്ചാണ് റസാഖിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

ബഹുമതി തന്റേത് മാത്രമല്ല, വി കെ സി കുടുംബത്തിലെ ഓരോ അംഗത്തിനും അവകാശപ്പെട്ടതാണെന്ന് വികെസി റസാഖ് പറഞ്ഞു. പുതുമയുടെയും ആധുനികതയുടെയും യാത്ര തുടരുമെന്നും അദ്ദേഹം പറഞ്ഞു.

X
Top