ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വൊഡഫോണ്‍ സിഇഒ നിക്ക് റീഡ് സ്ഥാനമൊഴിയുന്നു

ലണ്ടന്‍: വോഡഫോണ്‍ സിഇഒ നിക്ക് റീഡ് വര്‍ഷാവസാനത്തോടെ സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ ഫിനാന്‍സ് ഡയറക്ടറായിരിക്കും പിന്നീട് ചുമതല വഹിക്കുക. നാല് വര്‍ഷത്തെ സാരഥ്യത്തിന് ശേഷമാണ് റീഡ് രാജിവയ്ക്കുന്നത്.

പാന്‍ഡെമിക് സമയത്ത്, കമ്പനിയെ നയിച്ചത് റീഡായിരുന്നു. ഈ കാലത്ത് വോഡഫോണ്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനായി ആസ്തികള്‍ വില്‍പന നടത്തി.

ടവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസ് ഒരു പ്രത്യേക യൂണിറ്റായി വിഭജിച്ചത് ശ്രദ്ധേയ നടപടിയായി. ധനകാര്യ ഡയറക്ടര്‍ മാര്‍ഗരിറ്റ ഡെല്ല വാലെ താല്‍ക്കാലികമായി സിഇഒ ആയി പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിക്കുന്നു.പ്രവര്‍ത്തന പ്രകടനം മെച്ചപ്പെടുത്തുക, ഷെയര്‍ഹോള്‍ഡര്‍ മൂല്യം നല്‍കുക എന്നിവയായിരിക്കും ഡെല്ലവാലെയുടെ ഉത്തരവാദിത്തങ്ങള്‍.

പുതിയ ചീഫ് എക്‌സിക്യൂട്ടീവിനെ തേടുകയാണെന്നും കമ്പനി പറഞ്ഞു.

X
Top