ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയുടെ (VIL) ബോർഡ് റെഗുലേറ്ററി ഫയലിംഗ് പ്രകാരം എഫ്‌പിഒ ഓഫർ വില ഓഹരിയൊന്നിന് 11 രൂപയായി നിശ്ചയിച്ചു.
“ഒരു ഇക്വിറ്റി ഷെയറിന് 11 രൂപ എന്ന ഓഫർ വില നിശ്ചയിക്കുകയും അംഗീകരിക്കുകയും ചെയ്തു… ആങ്കർ ഇൻവെസ്റ്റർ ഓഫർ വിലയായ 11 രൂപയ്ക്ക് അംഗീകാരം നൽകി,”വോഡഫോൺ ഐഡിയ അറിയിച്ചു.
കടബാധ്യതയുള്ള ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ലിമിറ്റഡ് എഫ്‌പിഒ വഴി 18,000 കോടി രൂപ സമാഹരിച്ചു. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് (എഫ്‌പിഒ) ഇഷ്യൂ ഏകദേശം ഏഴ് തവണ സബ്‌സ്‌ക്രൈബു ചെയ്‌തു.
റിലയൻസ് ജിയോയെയ്ക്കും ഭാരതി എയർടെല്ലിനും ഒപ്പം ഇന്ത്യൻ ടെലികോം വിപണിയിൽ മത്സരാധിഷ്ഠിത സ്ഥാനം മെച്ചപ്പെടുത്തുന്നതിന് വിഐഎല്ലിന് ഇത് അവസരം നൽകും