Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അറ്റനഷ്ട്ടം 7,295 കോടി രൂപയായി കുറച്ച് വോഡഫോൺ ഐഡിയ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 7,312 കോടി രൂപയിൽ നിന്ന് 2022 ജൂൺ പാദത്തിൽ 7,295 കോടി രൂപയുടെ ഏകീകൃത നഷ്ടം റിപ്പോർട്ട് ചെയ്ത് വോഡഫോൺ ഐഡിയ. ടെൽകോയുടെ ത്രൈമാസ വരുമാനം 13.7 ശതമാനം വളർച്ചയോടെ 10,410 കോടി രൂപയായി ഉയർന്നു.

താരിഫ് വർദ്ധനയുടെ സഹായത്താൽ ത്രൈമാസത്തിൽ വോഡഫോൺ ഐഡിയയുടെ എആർപിയൂ 23.4 ശതമാനം വർധിച്ച് 128 രൂപയായി. കൂടാതെ ജൂൺ പാദത്തിന്റെ അവസാനത്തെ കമ്പനിയുടെ മൊത്തം മൊത്ത കടം 1,990.8 ബില്യനാണ്. 1,166.0 ബില്യൺ രൂപയുടെ മാറ്റിവെച്ച സ്‌പെക്‌ട്രം പേയ്‌മെന്റ് ബാധ്യതകളും സർക്കാരിന് നൽകാനുള്ള 672.7 ബില്യൺ എജിആർ ബാധ്യതയും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള കടവും ഇതിൽ ഉൾപ്പെടുന്നു.

ഈ പാദത്തിൽ ടെലികോം ഓപ്പറേറ്ററുടെ ഇബിഐടിഡിഎ മാർജിൻ മുൻ പാദത്തിലെ 45.6 ശതമാനത്തിൽ നിന്ന് 41.6 ശതമാനമായി കുറഞ്ഞു. വരുമാന വളർച്ചയുടെ തുടർച്ചയായ നാലാം പാദമാണിതെന്ന് വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ തക്കർ പറഞ്ഞു. വി ഗിഗാനെറ്റ് വാഗ്ദാനം ചെയ്യുന്ന മികച്ച ഡാറ്റയുടെയും വോയ്‌സ് അനുഭവത്തിന്റെയും പിൻബലത്തിൽ 4ജി വരിക്കാരുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ പാദത്തിൽ, കമ്പനിയുടെ വരിക്കാരുടെ എണ്ണം 243.8 ദശലക്ഷത്തിൽ നിന്ന് 240.4 ദശലക്ഷമായി കുറഞ്ഞു. അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തിൽ, 17 മുൻഗണനാ സർക്കിളുകളിൽ മിഡ് ബാൻഡ് 5G സ്പെക്ട്രവും (3300 MHz ബാൻഡ്) 16 സർക്കിളുകളിൽ mmWave 5G സ്പെക്ട്രവും (26 GHz ബാൻഡ്) കമ്പനി സ്വന്തമാക്കിയിരുന്നു.

X
Top