ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വോഡാഫോണ്‍ ഐഡിയയ്ക്ക് 14,000 കോടി രൂപയുടെ ഉത്തേജക പാക്കേജ്

ഷ്ടത്തിലായ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിന് 14,000 കോടി രൂപയുടെ മൂലധന ഉത്തേജന പാക്കേജ്.

യു.കെ കമ്പനി വോഡാഫോണിന്റെയും ആദ്യത്യ ബിര്‍ള ഗ്രൂപ്പിന്റെയും(എ.ബി.ജി) സംയുക്ത സംരംഭമാണ് വിഐ. ഇരു ഉടമകളും ചേര്‍ന്ന് മൊത്തം തുകയുടെ പകുതി നിക്ഷേപിക്കും.

ഈ മാസം സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി പ്രകാരം എ.ബി.ജിയും വോഡഫോണും ചേര്‍ന്ന് 2,000 കോടി രൂപയുടെ പുതു നിക്ഷേപം നടത്തും.

2021 സെപ്റ്റംബറില്‍ സര്‍ക്കാരിന്റെ ടെലികോം പുനരുജ്ജീവന പാക്കേജ് വന്നതു മുതല്‍ പ്രമോട്ടര്‍മാര്‍ 5,000 കോടി രൂപയുടെ പുതു നിക്ഷേപം നടത്തിയിട്ടുണ്ട്.

കൂടാതെ നേരിട്ടുള്ള ഓഹരികളിലൂടെയോ കണ്‍വെര്‍ട്ടിബിള്‍ ഓഹരി വഴിയോ പുറത്തു നിന്നുള്ള നിക്ഷേപകരില്‍ നിന്ന് 7,000 കോടി രൂപ സമാഹരിക്കാനും ഇരുകമ്പനികളും ശ്രമിക്കുന്നുണ്ട്.

പ്രമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പു നല്‍കിയതിനെ തുര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌പെക്ട്രം കുടിശിക ഇനത്തിലും മറ്റും കമ്പനി കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള 16,133 കോടി രൂപ ഓഹരികളാക്കി മാറ്റിയിരുന്നു.

വിഐയില്‍ 18 ശതമാനം ഓഹരി പങ്കാളിത്തമുള്ള എ.ബി.ജി പുതിയ നിക്ഷേപം സമാഹരിക്കുന്നതിന് വിദേശ വായ്പാദാതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നതായി ഇക്കണോമിക് ടൈംസ് കഴിഞ്ഞ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എ.ബി.ജി 25 കോടി ഡോളര്‍(2000 കോടി രൂപ) ഇതിനായി സമാഹരിച്ചെങ്കിലും വോഡഫോണ്‍ ഗ്രൂപ്പും പുതിയ നിക്ഷേപത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഇതേ കുറിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബാങ്ക് കടം കുറഞ്ഞു

വോഡഫോണ്‍ ഐഡിയയുടെ ബാങ്ക് കടം 40,000 കോടി രൂപയില്‍ നിന്ന് 12,000 കോടിയായി കുറഞ്ഞിട്ടുണ്ട്. പ്രൊമോട്ടര്‍മാര്‍ ഇതിനകം നടത്തിയ മൂലധന നിക്ഷേപത്തിന് ആനുപാതികമായി വായ്പ് അനുവദിക്കാന്‍ കമ്പനി വായ്പാദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2026 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കമ്പനിയ്ക്ക് അഭിമുഖീകരിക്കേണ്ടി വരിക. ഈ കുറവ് പരിഹരിക്കാന്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തേണ്ടി വരും. ഇത് ഉപയോക്താക്കള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 13 ലക്ഷം ഉപയോക്താക്കളെയാണ് വിഐയ്ക്ക് നഷ്ടമായത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കഴിഞ്ഞ 21 മാസത്തിനിടെ ഇതാദ്യമായാണ് ഇത്രയും ഉപയോക്താക്കളെ നഷ്ടമാകുന്നത്.

ഉപയോക്താക്കളുടെ എണ്ണം ഉയര്‍ത്താന്‍ 4 ജി അനുബന്ധ സൗകര്യങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം കമ്പനി നടത്തേണ്ടതുണ്ട്.

X
Top