2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

വോഡഫോണ്‍ ഐഡിയയുടെ 5ജി ആറ് മാസത്തിനകം കേരളത്തിലും

കൊച്ചി: പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ 5ജി സേവനം ആറുമാസത്തിനകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

കേരളത്തിലടക്കം നിലവില്‍ പരീക്ഷണം നടക്കുകയാണ്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ കേരളം സ്വാഭാവികമായും 5ജി സേവനത്തിന്റെ ആദ്യഘട്ടത്തിൽ ഉള്‍പ്പെട്ടേക്കുമെന്ന് വോഡഫോണ്‍ ഐഡിയ (Vi) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു.

നിലവില്‍ 3ജി സേവനത്തിന് പ്രയോജനപ്പെടുത്തുന്ന 900 മെഗാഹെട്‌സിന് മുകളിലുള്ള ബാന്‍ഡുകള്‍ കമ്പനി കേരളത്തില്‍ 4ജി സേവനത്തിനായും പ്രയോജനപ്പെടുത്തുന്നുണ്ട്. അടുത്ത 30-60 ദിവസത്തിനകം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികവുറ്റ സേവനം വീയില്‍ നിന്ന് ലഭ്യമാകാന്‍ ഇത് സഹായിക്കും.

വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും വലുതും ഏറ്റവുമധികം പ്രവര്‍ത്തനലാഭം നല്‍കുന്നതുമായ വിപണിയാണ് കേരളമെന്ന് അഭിജിത് കിഷോര്‍ പറഞ്ഞു. 1.36 കോടി വരിക്കാരാണ് കമ്പനിക്ക് കേരളത്തിലുള്ളത്. കേരള ജനസംഖ്യയുടെ 38 ശതമാനം വരുമിത്.

കേരളത്തിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വര്‍ക്കും വീയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കമ്പനി 2,700 കോടിയിലധികം രൂപയുടെ വിപുലീകരണം കേരളത്തിൽ നടത്തിയിട്ടുണ്ട്.

40,000 റീചാര്‍ജ് ലൊക്കേഷനുകളും കമ്പനിക്ക് കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

X
Top